കൊല്ലത്തും ആലപ്പുഴയിലും വാട്ടര്‍ മെട്രോ വരും. കൊച്ചി വാട്ടര്‍മെട്രോ മാതൃകയില്‍ നഗര ജലഗതാഗത സംവിധാനം 12 സംസ്ഥാനങ്ങളില്‍ വികസിപ്പിക്കാനുള്ള സാധ്യത പഠനത്തിന് തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഉള്‍നാടന്‍ ജലപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐഡബ്ല്യുഎഐ) ബോര്‍ഡ് യോഗം തീരുമാനിച്ചു.കൊച്ചിവാട്ടര്‍ മെട്രോ മാതൃകയില്‍ ഇലക്ട്രിക് ഫെറിയും അത്യാധുനിക ടെര്‍മിനലുകളുമാണ് നിര്‍മിക്കുക. കൊല്ലത്തിന് പുറമേ ആലപ്പുഴയിലും പഠനം നടത്തും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനാണ് (കെഎംആര്‍എല്‍) സാധ്യത പഠനത്തിനുള്ള ചുമതല.നഗരജലഗതാഗത സംവിധാനത്തിലൂടെ സമീപ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇതിനായി കണ്‍സള്‍ട്ടന്‍സി വിങ് രൂപീകരിച്ചു. ജനുവരിയിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ആലപ്പുഴയെ ആദ്യമായാണ് ഉള്‍പ്പെടുത്തിയത്.അയോധ്യ, പ്രയാഗ്രാജ്, വാരാണസി, ധുബ്രി, ഗുവാഹത്തി, കൊല്‍ക്കത്ത, ശ്രീനഗര്‍, മുംബൈ, വസായ്, മംഗാലാപുരം, ഗാന്ധിനഗര്‍,– അഹമ്മദാബാദ്, ഗോവ എന്നിവയും ആന്‍ഡമാന്‍, ലക്ഷ്വദ്വീപ് ഫെറി സര്‍വീസ് പാതയിലുമാണ് സാധ്യതാ പഠനം