തൊഴിലുറപ്പ് തൊഴിലാളികള്‍ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

CKMNEWS
0

 തൊഴിലുറപ്പ് തൊഴിലാളികള്‍ വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വാർഷികവും ഓണാഘോഷവും വിപുലമായി ആഘോഷിച്ചു.വാർഡിലെ മുതിർന്ന തൊഴിലാളികളായ ചീരു കൊളഞ്ഞാട്ടയിൽ,കാളി പെരിശ്ശേരിയിൽ എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സബിത വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു.ജനപ്രതിനിധികളായ മുസ്തഫ ചാലു പറമ്പിൽ , രാഗി രമേഷ്,പ്രിൻഷ സുനിൽ,ഷൺമുഖൻ.പിവി ജബ്ബാർ,റഷീന,കൗസല്യ,ഉഷ, സാദിഖ് നെച്ചിക്കൽ,വികെഎം നൗഷാദ്, പഞ്ചായത്ത്,തൊഴിലുറപ്പ് ജീവനക്കാർ,ഗ്രാമസേവകൻ തുടങ്ങിയവർ പങ്കെടുത്തു.തൊഴിലാളികളുടെ കലാപരിപാടികളും നടന്നു. തൊഴിലുറപ്പ് എഡിഎസ് വളണ്ടിയർമാരായ വിനിത ശ്രീനിവാസൻ സ്വാഗതവും, സുജിത ബൈജു നന്ദിയും പറഞ്ഞു.

Post a Comment

0Comments

Post a Comment (0)