എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രതിനിധി സഭ സംഘടിപ്പിച്ചു

CKMNEWS
0

 എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രതിനിധി സഭ സംഘടിപ്പിച്ചു


ചങ്ങരംകുളം:എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രതിനിധി സഭ ഫുഡ്സിറ്റി ഓഡിറ്റോറിയത്തിൽ  വെച്ചു സംഘടിപ്പിച്ചു.മണ്ഡലം സെക്രട്ടറി സകീർ സ്വാഗതം പറഞ്ഞ് തുടങ്ങിയ പരിപാടി മണ്ഡലം പ്രസിഡന്റ്  റാഫി പാലപ്പെട്ടി യുടെ അധ്യക്ഷതയിൽ 

സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.  പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡൻ്റ് ഹാരിസ് പള്ളിപ്പടി സംഘടനാ   റിപ്പോർട്ടും ജോയിൻ്റ് സെക്രട്ടറി ജാഫർ കക്കിടിപ്പുറം രാഷ്ട്രീയ റിപ്പോര്ടും  അവതരിപ്പിച്ചു.ജില്ലാ ഓർഗനൈസിഗ് സെക്രട്ടറി മുസ്ഥഫ പാമങ്ങാടൻ,ജില്ലാ കമ്മറ്റി അംഗം  അബ്ദുല്ലക്കുട്ടി തിരുത്തി എന്നിവർ തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയും  സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുൽ ജബ്ബാർ  പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. 

തുടർന്ന് തിരദേശത്തോടുള്ള അവഗണന അവസാനിപ്പിക്കുക,

മുൻസിപ്പൽ പഞ്ചായത്ത് റോഡുകൾ സഞ്ചാര യോഗ്യമാക്കുക, ആരോഗ്യ മേഖലയിലെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ പ്രമേയങ്ങൾ യഥാക്രമം റിഷാബ് പൊന്നാനി, ഷഹീർ തണ്ണിത്തുറ, ഫസൽ പുറങ്ങ്, എന്നിവർ അവതരിപ്പിക്കുകയും സഭ പാസാക്കുകയും ചെയ്തു.

പുതിയ മണ്ഡലം പ്രസിഡന്റ്  റാഫി പാലപ്പെട്ടി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും സെക്രട്ടറി ജാഫർ കക്കിടിപ്പുറം  നന്ദി പറയുകയും ചെയ്തു.


പുതിയ ഭാരവാഹികൾ :

പ്രസിഡൻ്റ്: റാഫി പാലപ്പെട്ടി 

വൈസ് പ്രസിഡണ്ട്: ഷഹീർ തണ്ണിത്തുറ

സെക്രട്ടറി: ജാഫർ കക്കിടിപ്പുറം

ജോയിൻ സെക്രട്ടറിമാർ: റിഷാബ് പൊന്നാനി

ഷിഹാബ് വെളിയം കോട് 

ട്രഷറർ: ഫസൽ പുറങ്ങ്

കമ്മിറ്റി അംഗങ്ങൾ:സകീർ പൊന്നാനി

ഹാരിസ് പള്ളിപ്പടി 

അഫ്സൽ വെളിയംകോട്

Post a Comment

0Comments

Post a Comment (0)