ചാലിശ്ശേരി പി.എഫ്.എയുടെ ആഭിമുഖ്യത്തിൽ ആദരവും ഓണക്കിറ്റ് വിതരണവും നടന്നു

CKMNEWS
0

 ചാലിശ്ശേരി പി.എഫ്.എയുടെ ആഭിമുഖ്യത്തിൽ ആദരവും ഓണക്കിറ്റ് വിതരണവും നടന്നു


ചാലിശ്ശേരി:നാലു പതിറ്റാണ്ടായി ചാലിശ്ശേരിയുടെ കലാ-കായിക-സാമൂഹിക-സാംസ്കാരിക- ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ മുഖമുദ്ര ചാർത്തിയ ചാലിശ്ശേരി പെരുമണ്ണൂർ പി.എഫ്.എ.ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന.ആർ.ചന്ദ്രനെയും, അവാർഡ് നേടിക്കൊടുത്ത "തടവ്" സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പി.പി.സുബ്രഹ്മണ്യനെയും,സഹനടി അനിത ടീച്ചറെയും ആദരിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തിയ ചെണ്ടുമല്ലി പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും, ഓണക്കോടി-ഓണ കിറ്റുകളുടെ വിതരണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജേഷ് കുട്ടന് പി.എഫ്.എ.ക്ക് വേണ്ടി ക്ലബ്ബ്‌ പ്രസിഡന്റ് കെ.ജയൻ പൊന്നാട അണിയിച്ചു.പുരസ്‌ക്കാരം പകുത്തു നൽകിയപ്പോൾ ഇരട്ടി മധുരമാണുണ്ടായതെന്ന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ബീന.ആർ.ചന്ദ്രൻ. അഭിനയത്തിൽ  നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഉർവ്വശിയുമായി പുരസ്കാരം പങ്കിട്ടതിൽ കൂടുതൽ പ്രശസ്ഥിയും അംഗീകാരവുമാണ് ലഭിച്ചതെന്നും ബീന ടീച്ചർ പറഞ്ഞു.ചൊവ്വാഴ്ച വൈകീട്ട് ക്ലബ് അംഗണത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ക്ലബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ബീന ടീച്ചറെ അവാർഡിന് അർഹയായിക്കിയ തടവ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുബ്രമണ്യൻ മാസ്റ്ററും സഹനടിയായി വേഷമിട്ട അനിത ടീച്ചറും യോഗത്തിൽ മുഖ്യ അതിഥികളായിരുന്നു.പുരസ്കാര ജേതാവ് ബീന ടീച്ചറെ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.തുടർന്ന് പി.പി.സുബ്രമണ്യൻ, അനിത ടീച്ചർ തുടങ്ങി സമൂഷിക സാംസ്കാരിക കലാ - കായിക മേഖലകളിൽ മികവ് തെളിയിച്ചവരെയും  പൊന്നാടയണിയിച്ച് പുരസ്ക്കാരം നൽകി ആദരിച്ചു. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധന സമാഹരണത്തിനായി പി.എഫ്.എ.നടത്തുന്ന പൂ കൃഷിയുടെ വിളവെടുപ്പും ഓണക്കോടിയുടേയും ഓണക്കിറ്റിൻ്റേയും വിതരണവും  ബീന.ആർ.ചന്ദ്രൻ നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ടും  കോട്ടക്കാവ് ക്ഷേത്ര കമ്മറ്റി പ്രസിഡൻറ് എൻ സാവിത്രി,ബിജെപി മണ്ഡലം ട്രഷറർ കെ.സി.കുഞ്ഞൻ, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എക്സിക്യൂട്ടീവ് മെമ്പർ കെ.മധു,കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്വീകരണ യോഗത്തിന് ക്ലബ് അംഗങ്ങളായ എൻ.ടി.ഉണ്ണിക്കൃഷ്ണണൻ, എൻ.വി.രതീഷ്, എൻ.സി. നിധീഷ്, കെ.കെ.സുകുമാരൻ, പി.ജി.ബിജു, എം.കെ.സജീവ്, എം.വി.സുരേഷ്,പി.ബി.മഹേഷ്, എൻ സി.ഹരിദാസൻ, എസ്.സുബി,സി.എം.നൗഫൽ, കെ.വിനോദ് ,കെ.നന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത് സ്വാഗതവും പ്രസിഡൻ്റ് കെ.ജയൻ നന്ദിയും പറഞ്ഞു.

Post a Comment

0Comments

Post a Comment (0)