പി. ടി സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്

CKMNEWS
0

 പി. ടി സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന്


ചങ്ങരംകുളം:ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ഏർപ്പെടുത്തിയ പ്രഥമ പി. ടി. സുബ്രഹ്മണ്യൻ സ്മാരക പുരസ്‌കാരം സംസ്ഥാനത്തെ ഏറ്റവും മികച്ച കർഷക കൂട്ടായ്മക്കുള്ള അവാർഡ് നേടിയ എറവറാംകുന്ന് പൈതൃക കർഷക സംഘത്തിന് സമ്മാനിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു.ഡി. സി.സി സെക്രട്ടറി  ഇ. പി. രാജീവ്‌ മുഖ്യ പ്രഭാഷണം നടത്തി.കെ. പി. സി. സി. അംഗം ഷാജി കാളിയത്തേൽ ഉപഹാര സമർപ്പണം നടത്തി.ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് പി.ടി.ഖാദർ,അഡ്വ. സുജീർഖാൻ,ഹുറൈർ കൊടക്കാട്ട്,പ്രസാദ് പ്രണവം,പി. പി. മൂസക്കുറ്റി മാസ്റ്റർ,എം. ടി. ഷെരീഫ് മാസ്റ്റർ, ഫൈസൽ സ്നേഹനഗർ,സുബൈർ ചങ്ങരംകുളം, ശ്രീകുമാർ പെരുമുക്ക്, കൃഷണൻ നായർ, മജീദ് പവിട്ടപ്പുറം,ഷൈജു കോക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0Comments

Post a Comment (0)