വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

CKMNEWS
0

 വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


എടപ്പാൾ:മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ,മാനസിക ഉല്ലാസവും ലക്ഷ്യം വെച്ച് വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി .ആയുർവേദ വകുപ്പും ,ഹോമിയോ വകുപ്പും സംയുക്തമായാണ് വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ. നജീബ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫസീല 

സജീബ് അധ്യക്ഷയായിരുന്നു.മുൻ പ്രസിഡണ്ട് കഴുങ്കിൽ മജീദ്  വികസന സ്ഥിരം സമിതി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി,അംഗങ്ങളായ ശ്രീജ പാറക്കൽ  ഹാജറ മുതുമുറ്റത്ത്,ഇ എസ് സുകുമാരൻ,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ കെ .ശുഭ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഇ വിദ്യ,ഡോ,എം .മഞ്ജുഷ എന്നിവര്‍ പ്രസംഗിച്ചു .ആയുർവേദ ചീഫ് ഫിസിഷ്യൻ ഡോ,ഷിമിൻ രാമചന്ദ്രൻ ക്ലാസ് എടുത്തു.

Post a Comment

0Comments

Post a Comment (0)