നീ വരും നേരം തിരുവോണം എന്ന പേരിൽ ഓണപ്പാട്ടിന്റെ പ്രകാശന കർമ്മം നടന്നു

CKMNEWS
0

 നീ വരും നേരം തിരുവോണം എന്ന പേരിൽ ഓണപ്പാട്ടിന്റെ പ്രകാശന കർമ്മം നടന്നു


ചങ്ങരംകുളം:നീ വരും നേരം തിരുവോണം എന്ന പേരിൽ ഓണപ്പാട്ടിന്റെ പ്രകാശന കർമ്മംനടന്നു'ആലംകോട് കലാനി കുഞ്ചം കലാക്ഷേത്രത്തിൽ വെച്ചു നടത്തിയ ഓണപ്പാട്ടിന്റെ പ്രകാശനം കവിയും സാഹിത്യകാരനും 'സിനിമ തിരക്കഥാകൃത്തുമായ ആലങ്കോട് ലീലാകൃഷ്ണൻനിർവഹിച്ചു.'യൂട്യൂബറും സാംസ്കാരിക പ്രവർത്തകനുമായ സുനിൽ മൂക്കുതലയാണ് നീ വരും നേരം തിരുവോണം എന്ന ഓണപ്പാട്ട് നിർമ്മിച്ചിരിക്കുന്നത്.ജയൻ പാത്താക്കര രചിച്ച വരികൾക്ക് ഈണം നൽകിയിരിക്കുന്നത് സുരേഷ് പ്രിയദർശനിയാണ് .ആലാപനം നിർവഹിച്ചിരിക്കുന്നത് സുരേഷ് പ്രിയദർശിനിയും സോനാ ശരത്തുമാണ്.പ്രകാശന പരിപാടിയിൽ പ്രേമദാസ് പിടാവനൂർ സ്വാഗതവും വിജയൻ മൂക്കുതല നന്ദിയും രേഖപ്പെടുത്തി.പരിപാടിയിൽ നിർമ്മാതാവ് സുനിൽകുമാർ മൂക്കുതല ,ഗാന രചയിതാവ് ജയൻ പാത്താക്കര,സുരേഷ് പ്രിയദർശിനി,തുടങ്ങിയവർ സന്നിഹിതരായിരുന്നു.ഇതിൽ നിന്നുള്ള വരുമാനം മൂക്കുതലയിലെ നവീൻ ചികിത്സ സഹായത്തിലേക്ക് നൽകുമെന്നും നിർമ്മ താവായ സുനിൽകുമാർ പറഞ്ഞു.നീ വരും നേരം തിരുവോണം എന്നത്പലതരം സങ്കല്പംനല്ലതാണെന്നുംവരുന്നത് പ്രണയിനി ആവാം മാവേലി ആകാംപ്രകൃതിയാവാൻ പുഷ്പങ്ങൾ ആവാം എന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.പരിപാടിയിൽ പങ്കെടുത്തവർക്ക് വിജയൻ മൂക്കുതല നന്ദി രേഖപ്പെടുത്തി

Post a Comment

0Comments

Post a Comment (0)