എ കെ ഡബ്ലിയു ആർ എഫ് പൊന്നാനി മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

CKMNEWS
0

 എ കെ ഡബ്ലിയു ആർ എഫ് പൊന്നാനി മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.


പൊന്നാനി:ചലന വൈകല്യമുള്ള ഭിന്നശേഷിക്കാരോട് പൊന്നാനി മുനിസിപ്പാലിറ്റി അധികൃതർ കാണിക്കുന്ന അവഗണനയ്ക്കും നീതി നിഷേധത്തിനും എതിരെ എ കെ ഡബ്ലിയു ആർ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി മുനിസിപ്പാലിറ്റിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.2017 ന് ശേഷം പൊന്നാനി മുനിസിപ്പാലിറ്റിയിൽ  ചലന വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി യാതൊരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ല.മുച്ചക്ര സ്കൂട്ടറിനും ഇലക്ട്രിക്ക് വീൽചെയറിനും സ്വയം തൊഴിൽ സംരംഭങ്ങൾക്കും വേണ്ടിയുള്ള നിരവധി വർഷങ്ങളായുള്ള എ കെ ഡബ്ലിയു ആർ എഫിന്റെ നിവേദനങ്ങൾക്ക് ഫലം കാണാത്തതിനാലാണ് മുനിസിപ്പാലിറ്റിയിലേക്ക്  മുച്ചക്ര സ്കൂട്ടറുകളിലും വീൽ ചെയർകളിലുമായി പ്രതിഷേധ മാർച്ച്  നടത്തിയത്. പൊന്നാനി ഹാർബർ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിന്  എ കെ ഡബ്ലിയു ആർ എഫ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് ചങ്ങരംകുളം, താലൂക്ക് പ്രസിഡന്റ  അബൂബക്കർ വെളിയങ്കോട്,താലൂക്ക് സെക്രട്ടറി ജാഫർ മാറഞ്ചേരി,മുൻസിപാലിറ്റി പ്രസിഡന്റ് ബാദുഷ കടവനാട്,സെക്രട്ടറി മൻസൂർ പൊന്നാനി,ഇർഷാദ് പൊന്നാനി, റംസീന പൊന്നാനി, സീനത്ത് വെളിയങ്കോട്, റബീഹ്, സൽ‍മ, ബുഷറ, സന്തോഷ് കക്കിടിപ്പുറം എന്നിവർ നേതൃത്വം നൽകി. എ കെ ഡബ്ലിയു ആർ എഫ് മുൻ സംസ്ഥാന പ്രസിഡണ്ട് ബദ്റുസമാന്‍ മൂർക്കനാട്  മുഖ്യപ്രഭാഷണം നടത്തി. എ കെ ഡബ്ലിയു ആർ എഫ് വളണ്ടിയർമാരായ അഷ്റഫ് പൂച്ചാമം,മുഹമ്മദലി വെളിയംകോട് എന്നിവർ നിയന്ത്രിച്ചു.മുൻസിപ്പാലിറ്റി സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ  സംഘടനയുടെ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് ഉറപ്പുനൽകി.

Post a Comment

0Comments

Post a Comment (0)