നിയന്ത്രണം വിട്ട പെട്ടി ഓട്ടോ പാതയോരത്തെ കൈവരിയിൽ ഇടിച്ച് വളയംകുളം സ്വദേശിയായ യുവാവിന് പരിക്കേറ്റു

CKMNEWS
0

 നിയന്ത്രണം വിട്ട പെട്ടി ഓട്ടോ പാതയോരത്തെ കൈവരിയിൽ ഇടിച്ച്  വളയംകുളം സ്വദേശിയായ യുവാവിന് പരിക്കേറ്റു


ചങ്ങരംകുളം:നിയന്ത്രണം വിട്ട പെട്ടി ഓട്ടോ പാതയോരത്തെ കൈവരിയിൽ ഇടിച്ച്  യുവാവിന് പരിക്കേറ്റു.വളയംകുളം സ്വദേശി മമ്മസ്രായിൽ നസീഫിനാണ് (40) പരിക്കേറ്റത്.തൃശൂർ മലപ്പുറം ജില്ലാ അതിർത്തിക്ക് സമീപമാണ് അപകടം നടന്നത്.ചങ്ങരംകുളത്ത് നിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വന്നിരുന്ന പെട്ടി ഓട്ടോറിക്ഷയാണ് നിയന്ത്രണം വിട്ട് പാതയോരത്തെ കൈവരിയിൽ ഇടിച്ചത്.യുവാവിനെ നാട്ടുകാർ ചേർന്ന് പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ

ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു .

Post a Comment

0Comments

Post a Comment (0)