പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പി എസ് സി കോച്ചിങ് ക്യാമ്പിന്റെ സമാപനം എംപവറിങ് സെറിമണി യായി നടത്തി

CKMNEWS
0

 പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പി എസ് സി കോച്ചിങ് ക്യാമ്പിന്റെ സമാപനം എംപവറിങ് സെറിമണി യായി നടത്തി


എരമംഗലം:ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നടപ്പാക്കിയ നവീന പദ്ധതിയായ പി എസ് സി കോച്ചിങ് ക്യാമ്പിന്റെ സമാപനം എംപവറിങ് സെറിമണി യായി നടത്തി.വഖഫ് ബോർഡ് ചെയർമാനും മുൻ പി എസ് സി ചെയർമാനുമായ അഡ്വക്കറ്റ് എംകെ സക്കീർ ഉൽഘാടനം ചെയ്തു . ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അധ്യക്ഷത വഹിച്ചു.ഇന്ത്യയിൽ ഏറ്റവും കൂടുതൽ സർക്കാർ സർവീസ് നിയമനങ്ങൾ നടക്കുന്ന കേരളത്തിൽ അതിന്റെ മത്സര പരീക്ഷ ഏറ്റവും സുതാര്യമായി നടത്തികൊണ്ട് പോകുന്ന പി എസ് സി യുടെ റാങ്ക് ലിസ്റ്റുകളിൽ ഇവിടെയുള്ള യുവജനങ്ങൾ ഉയർന്നു വരുന്നതിനു ഇത്തരം പദ്ധതികൾ ഏറെ ഉപകാര പ്പെടുമെന്നും അതിനു മുൻകൈ എടുത്ത ബ്ലോക്ക് പഞ്ചായത്‌ അഭിനന്ദന മർഹിക്കുന്നു എന്നും ഉൽഘാടന പ്രസംഗത്തിൽ അഡ്വക്കറ്റ് എംകെ സക്കീർ പറഞ്ഞു.വനിതകൾക്കായുള്ള ഈ പദ്ധതി വീട്ടമ്മമാരായി പഠനം വഴിമുട്ടിയവരെ ഉദ്ദേശിച്ചു നടത്തിയത് സ്ത്രീ ശാക്തീരണം ലക്ഷ്യമിട്ടു കൊണ്ടാണെന്നും അതിനു സമൂഹത്തിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും വരും കാലത്തും പദ്ധതി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും അധ്യക്ഷ അഡ്വ ഇ സിന്ധു അറിയിച്ചു.പരിപാടിയിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി സ്വാഗതം പറഞ്ഞു.മെമ്പർമാരായ ആശാലത,കെസി ശിഹാബ് ,പി അജയൻ,ബിഡിഒ കെജെ അമൽദാസ് ,കോ ഓർഡിനേറ്റർ റനീഷ് ,ജി ഇ ഒ . ടി ജമാലുധീൻ എന്നിവർ സംസാരിച്ചു.ചടങ്ങില്‍ പഠനാർത്ഥികൾ അനുഭവങ്ങള്‍ പങ്കുവച്ചു.

Post a Comment

0Comments

Post a Comment (0)