ചാലിശേരിയിൽ എട്ടുനോമ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി'നേർച്ചസദ്യയോടെ സമാപനം

CKMNEWS
0

 ചാലിശേരിയിൽ എട്ടുനോമ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി'നേർച്ചസദ്യയോടെ സമാപനം


ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടുനുബന്ധിച്ച്  എട്ടുദിവസങ്ങളിലായി നടന്നുവന്ന പ്രസിദ്ധമായ  എട്ടുനോമ്പ് പെരുന്നാൾ ഞായറാഴ്ച സമാപിച്ചു.രാവിലെ   ഫാ ബേസിൽ പോൾ റമ്പാൻ കുർബ്ബാന അർപ്പിച്ചു. മധ്യസ്ഥ പ്രാർത്ഥന, പെരുന്നാൾ സന്ദേശം എന്നിവ നൽകി. പൊൻ - വെള്ളി കുരിശുകളേന്തി പെരുന്നാൾ പ്രദക്ഷിണം  യെൽദോ മോർ ബസേലിയോസ് ചാപ്പൽ  ചുറ്റി  പള്ളിയിലെത്തി.യൂത്ത് അസോസിയേഷൻ ഒരുക്കിയ സമ്മാന പദ്ധതി നറുക്കെടുപ്പ് റമ്പാൻ നടത്തി. പ്രാർത്ഥനക്ക് ശേഷം സൂനോറോ പേടകത്തിൽ നിന്നെടുത്തു വിശ്വാസികൾ വണങ്ങി 

നാനാ-ജാതി മതസ്ഥർ പങ്കെടുത്ത നേർച്ചസദ്യയോടെ എട്ടുനോമ്പ് പെരുന്നാൾ

സമാപിച്ചു.ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ ,ട്രസ്റ്റി സി.യു.ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ പെരുന്നാൾ കമ്മിറ്റി ,ഭക്തസംഘടന ഭാരവാഹികൾ ,കുടുംബ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment

0Comments

Post a Comment (0)