പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക:കെ ജെ യു പൊന്നാനി മേഖല സമ്മേളനം

CKMNEWS
0

 പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക:കെ ജെ യു പൊന്നാനി മേഖല സമ്മേളനം


പൊന്നാനി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ പൊന്നാനി മേഖല സമ്മേളനവും ഓണക്കോടി വിതരണവും നടന്നു 

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പൊന്നാനി മേഖല സമ്മേളനം ചന്തപ്പടി സിറ്റി സെന്ററിൽ വെച്ച് നടന്നു പൊന്നാനി എം. എൽ. എ. പി. നന്ദകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു .

പ്രാദേശിക മാധ്യമ പ്രവർതകരാണ് യഥാർത്ഥ വാർത്തകൾ കണ്ടത്തുന്നവരെന്ന്  എം എൽ എ പറഞ്ഞു. 

അംഗങ്ങൾക്കുള്ള ഓണകോടി വിതരണം ഡി. സി. സി. ജനറൽ സെക്രട്ടറി ഈ. പി. രാജീവ്‌,നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം എന്നിവർ നിർവഹിച്ചു   മേഖല വൈസ് പ്രസിഡന്റ്‌ രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി  കാർത്തിക് കൃഷ്ണ. ജില്ലാ വൈസ്. പ്രസി ഫാറുഖ് വെളിയങ്കോട് സക്കറിയ പൊന്നാനി എന്നിവർ സംസാരിച്ചു.

 മേഖല കമ്മിറ്റി ഭാരവാഹികളായി രമേഷ് അമ്പാരത്ത് (മേഖല പ്രസിഡന്റ്‌  ), സക്കറിയപൊന്നാനി (മേഖല സെക്രട്ടറി ), ഷുഹൈബ്.എൻ. വി (ട്രഷറർ )പ്രഭാകരൻ കോക്കൂർ (വൈസ്. പ്രസിഡന്റ്‌ )ഹാഷിം പറമ്പിൽ (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് യോഗം പ്രമേയം പാസാക്കി

Post a Comment

0Comments

Post a Comment (0)