ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണീ സ്വയംവര ഘോഷയാത്ര നടന്നു

CKMNEWS
0

 ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണീ സ്വയംവര ഘോഷയാത്ര നടന്നു


എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഞായറാഴ്ച മുതൽ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണീ സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി.ചമ്പ്രമാണം മഹേശ്വര ക്ഷേത്രത്തിൽ നിന്ന് നാദസരം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ ഭഗവാൻ കൃഷ്ണനെയുമായി രുക്മിണി ഭാഗവത മണ്ഡപത്തിലെത്തി.യജ്ഞാചാര്യരായ വെള്ളിനേഴി ഹരികൃഷ്ണൻ,കറുത്തേടം കൃഷ്ണൻ നമ്പൂതിരി, വടശ്ശേരി കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വേദിയിൽ പൂതനാമോക്ഷം, കാളിയമർദ്ദനം, ശ്രീകൃഷ്ണ ബാലലീല, വേണുഗാനം, രാസലീല തുടങ്ങിയവയുടെ പാരായണം നടന്നു. തുടർന്ന് തിരുവാതിരക്കളിയുമുണ്ടായി. ശനിയാഴ്ച രാവിലെ 6.30 മുതൽ കുചേലോപാഖ്യാനം പാരായണവും പ്രഭാഷണവും നടക്കും.

Post a Comment

0Comments

Post a Comment (0)