അജിത് കുമാറിനും സുജിത് ദാസിന്റെ ഗതിവരും മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും പങ്ക്:ആരോപണങ്ങളുമായി പിവി അന്‍വര്‍

CKMNEWS
0

 അജിത് കു


മാറിനും സുജിത് ദാസിന്റെ ഗതിവരും

മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും പങ്ക്:ആരോപണങ്ങളുമായി പിവി അന്‍വര്‍

കോഴിക്കോട്:അന്വേഷണം നേരിടുന്ന എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി.വി.അൻവ‍ര്‍ എംഎല്‍എ. റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മാമിയെ (മുഹമ്മദ് ആട്ടൂർ) കാണാതായതിൽ എഡിജിപി അജിത് കുമാറിന് ഒളിഞ്ഞുംതെളിഞ്ഞും പങ്കുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. മാമി തിരോധാനത്തില്‍ ‌അജിത് കുമാറിന്റെ കറുത്ത കൈകള്‍ ദൃശ്യമാവുന്നുണ്ട്. അതിനുള്ള തെളിവുകളുണ്ടെന്നും മാമിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് അൻവർ പറഞ്ഞു


‘‘മാമിയെ എനിക്ക് നേരത്തേ അറിയില്ല. മാമി ഭൂമിയില്‍നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടതാണോ ക്രമിനല്‍ സംഘങ്ങളുടെ കേന്ദ്രങ്ങളില്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയാണോ എന്നൊന്നും പറയാന്‍ കഴിയില്ല. ഒരുപാട് കച്ചവട ബന്ധങ്ങളുള്ള മനുഷ്യന്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരു സൂചനയെങ്കിലും കിട്ടുമല്ലോ. സ്വാഭാവികമായും ഒരു മനുഷ്യനുണ്ടാവുന്ന സാമാന്യബുദ്ധിയുടെ ഭാഗമായി മാമി കൊല്ലപ്പെട്ടിട്ടുണ്ടോയെന്നു സംശയിക്കുന്നു. മാമി തിരോധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും അജിത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറും. ഇപ്പോൾ രൂപീകരിച്ച ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ട്. സിബിഐ വരണമെന്ന ആവശ്യത്തിൽനിന്നു തൽക്കാലം പിന്മാറാൻ കുടുംബത്തോട് അഭ്യർഥിച്ചിട്ടുണ്ട്’’– അൻവർ പറഞ്ഞു.


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണത്തിൽ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന്, കാര്യങ്ങൾ വഴിതിരിച്ചു വിടേണ്ട എന്നായിരുന്നു പ്രതികരണം. ഇനി രാഷ്ട്രീയ ആരോപണം ഉണ്ടാവില്ല. ഇനി രാഷ്ട്രീയം പറയാനില്ല. പൊലീസ് അന്വേഷണത്തിൽ മാത്രമാണ് മറുപടിയെന്നും അന്‍വര്‍ പറഞ്ഞു. അജിത് കുമാറിനും സസ്പെൻഷനിലായ എസ്‍‌പി സുജിത് ദാസിനും എതിരെ അൻവർ ആരോപണങ്ങൾ കടുപ്പിക്കുകയും ചെയ്തു.


‘‘സുജിത് ദാസും അജിത് കുമാറും ഒരച്ഛന്റെ രണ്ടു മക്കളാണ്. അജിത് കുമാര്‍ ഏട്ടനാണ്. കള്ളനും കള്ളനൊപ്പം കക്കുകയും പിന്നെ ഛര്‍ദിക്കുകയും ചെയ്ത ടീമുകളാണ്. കടലില്‍ വീണവന്‍ രക്ഷിക്കാന്‍ എല്ലാ വഴിയും നോക്കില്ലേ, ആ വഴി തേടിയാണ് നാലു ദിവസം അജിത് കുമാര്‍ ലീവെടുത്തത്‌. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്.’’– അൻ‌വർ ആരോപിച്ചു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന് ‘‘നല്ലതിനായി പ്രാർഥിക്കാം. എഡിജിപിക്കും സുജിത് ദാസിന്റെ ഗതിവരും. കാലചക്രം തിരിയുകയാണല്ലോ’’ എന്നും അന്‍വര്‍ പ്രതികരിച്ചു.


‌മാമിയെ കാണാതായത് അന്വേഷിക്കുന്നതിനു ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി.പ്രകാശിന്റെ മേൽനോട്ടത്തിലാണു സംഘം പ്രവർത്തിക്കുക. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യു.പ്രേമൻ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ.

Post a Comment

0Comments

Post a Comment (0)