അന്ത്യശാസനം നൽകിയിട്ടും റോഡുകൾ നന്നാക്കിയില്ല എംഎൽഎ മറുപടി പറയണം:കോൺഗ്രസ്

CKMNEWS
0

 അന്ത്യശാസനം നൽകിയിട്ടും റോഡുകൾ നന്നാക്കിയില്ല എംഎൽഎ മറുപടി പറയണം:കോൺഗ്രസ്


പൊന്നാനി: ജൽ ജീവൻ, അമൃത് പദ്ധതികളുടെ ഭാഗമായി പൊന്നാനി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വെട്ടിപ്പൊളിച്ച് തകർന്നുകിടക്കുന്ന ദേശീയപാതകൾ ആഗസ്റ്റ് മാസത്തിനുള്ളിൽ  ഗതാഗതയോഗ്യമാക്കണമെന്ന് സ്ഥലം എംഎൽഎ നിർദേശം നൽകിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്ത വാട്ടർ അതോറിറ്റിയുടെയും, പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുവാൻ എംഎൽഎ തയ്യാറാകണമെന്ന് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.റോഡുകൾ വെട്ടിപ്പൊളിച്ചത് കാരണം റോഡിൻ്റെ വീതി പകുതിയായി കുറയുകയും, വാഹനങ്ങൾ അപകടത്തിൽ പെടുകയും ചെയ്യുന്നു.ചെളിവെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ നിന്നും ചെളി തെറിച്ച് കാൽനടയാത്രക്കാർക്കും, ഇരുചക്ര വാഹന യാത്രക്കാർക്കും യാത്ര ചെയ്യുവാൻ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിൽ സ്ഥലം എംഎൽഎ കർശന നടപടികൾ സ്വീകരിക്കാത്തത് കൊണ്ടാണ് നിരവധി മാസങ്ങളായി പൊന്നാനി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകൾ തകർന്നു കിടക്കുവാൻ  കാരണമായിട്ടുള്ളതെന്ന് പൊന്നാനി നിയോജകമണ്ഡലം കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി.വെളിയങ്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പിടി കാദർ അധ്യക്ഷ വഹിച്ചു. കെപിസിസി സെക്രട്ടറി പിടി അജയ് മോഹൻ ഉദ്ഘാടനം ചെയ്തു.വി സെയ്ദ് മുഹമ്മദ് തങ്ങൾ, ഷാജി കാളിയത്തേൽ,മുസ്തഫ വടമുക്ക്, എ പവിത്രകുമാർ, എ കെ അലി, ടിപി കേരളീയൻ, ജെ പി വേലായുധൻ,അനന്തകൃഷ്ണൻ മാസ്റ്റർ, ടി ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

Post a Comment

0Comments

Post a Comment (0)