കാഞ്ഞിരമുക്കില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

CKMNEWS
0

 കാഞ്ഞിരമുക്കില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു


മാറഞ്ചേരി:കാഞ്ഞിരമുക്കില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു.കാഞ്ഞിരമുക്ക്  തോനിക്കുറുമ്പത്തുകാവ് ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന  43 വയസുള്ള അരിയല്ലി വീട്ടില്‍ സുജിത്ത് ആണ്  മരിച്ചത്.വെള്ളിയാഴ്ച കാലത്ത് 11 മണിയോടെയാണ് വീടിൻ്റെ  പിറകിലുള്ള ബാത്ത് റൂമിൽ വെച്ച് സുജിത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്‌.ഗുരുതരമായി പൊള്ളലേറ്റ സുജിത്തിനെ വീട്ടുകാർ ചേര്‍ന്ന് എടപ്പാൾ ഹോസ്പിറ്റലിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയില്‍ കഴിഞ്ഞ സുജിത്ത് ശനിയാഴ്ച കാലത്ത് 11 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.അത്താണിയിൽ ഓട്ടോ ഡ്രൈവറാണ് മരിച്ച സുജിത്ത്.മൃതദേഹം പെരുമ്പടപ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Post a Comment

0Comments

Post a Comment (0)