വർണ്ണാഭമായി അൽഫലാഹ് മീലാദ് വിളംബര റാലി

CKMNEWS
0

 വർണ്ണാഭമായി അൽഫലാഹ് മീലാദ് വിളംബര റാലി


ചങ്ങരംകുളം:അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ (സ) യുടെ 1499 മത് ജന്മദിനത്തോടനുബന്ധിച്ച് കക്കിടിപ്പുറം അൽ ഫലാഹ് ഇംഗ്ലീഷ് സ്കൂളിന്  കീഴിൽ പ്രവർത്തിക്കുന്ന മദ്റസത്തുൽ ഫലാഹ് ഉസ്താദുമാരും വിദ്യാർത്ഥികളും മാനേജ്മെൻ്റും ചേർന്ന് അണിയിച്ചൊരുക്കിയ മീലാദ് വിളംബര റാലി വർണ്ണാഭമായി.അൽഫലാഹ് ട്രസ്റ്റ് മെമ്പർ മുഹമ്മദ് മുസ്ലിയാർ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ സഫ് വാൻ നദ്‌വി മഖ്ബറ സിയാറത്തിന് നേതൃത്വം നൽകി.പന്താവൂരിൽ നിന്നും പ്രയാണം ആരംഭിച്ച റാലിയിൽ ദഫ്, അറബന, ഫ്ലവർ ഷോ, പതാക തുടങ്ങിയ വ്യത്യസ്ത സംഘങ്ങൾ അണിനിരന്നു.നിരവധി ആശിർവാദങ്ങളും അനുമോദനങ്ങളും ഏറ്റുവാങ്ങി സ്കൂളിലെത്തിയ റാലിയെ സഹ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വരവേറ്റു. 12 മണിയോടുകൂടി അവസാനിച്ച റാലിക്ക് എം. എസ് ഡിപ്പാർട്ട്മെൻ്റ് ഹെഡ് അഷ്കർ അലി നന്ദി പറഞ്ഞു.

Post a Comment

0Comments

Post a Comment (0)