സി.എം.എം.യു.പി. സ്കൂളിൽ പൂകൃഷി വിളവെടുപ്പ് നടത്തി

CKMNEWS
0

 സി.എം.എം.യു.പി. സ്കൂളിൽ പൂകൃഷി വിളവെടുപ്പ് നടത്തി


എരമംഗലം സി.എം.എം.യു.പി. സ്കൂളിലാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ.അംഗങ്ങളുടെയും പരിശ്രമത്തിൻ്റെ ഭാഗമയി പരിപാലിക്കുന്ന ഉദ്യാനത്തിൽ നിന്നും പൂകൃഷി വിളവെടുപ്പ് നടത്തിയത്.ഓണത്തിന് പൂക്കളം സാമ്പത്തിക ബാധ്യത ആയിതീർന്ന സാഹചര്യത്തിൽ വിദ്യർത്ഥികളിൽ നിന്നും ഉയർന്ന ആശയമായിരുന്നു ഈ പൂന്തോട്ടം. സ്കൂളിൽ പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചിട്ടുണ്ട്.പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ വിളവെടുപ്പ് ഉൽഘാടനം ചെയ്തു.പി.ടി.എ അധ്യക്ഷൻ പി.രാജാറാം , വാർഡ് അംഗം ഷിജ ടീച്ചർ, പ്രഗിലേഷ് ശോഭ, ലിജോ ടി ജോസ്, ജസ്ന ടീച്ചർ , എം.ടി.എ പ്രസിഡണ്ട് ഷഹല, ഹേമന്ദ് , ആനിഫ് , ഉണ്ണികൃഷ്ണൻ, അരുൺ , ഷിനു , ജിജി , മോനിഷ ,  ഷൈനി തുടങ്ങി അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0Comments

Post a Comment (0)