പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ 'സമൃദ്ധി' പദ്ധതി തുടങ്ങി

CKMNEWS
0

 പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ 'സമൃദ്ധി' പദ്ധതി തുടങ്ങി 


പൊന്നാനി:വിദ്യാർഥികളുടെ വീടുകളിലും സ്‌കൂളിലും ജൈവ പച്ചക്കറി കൃഷി അടുക്കളത്തോട്ടം ഒരുക്കുന്നതിനായി പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂളിൽ 'സമൃദ്ധി' പദ്ധതി തുടങ്ങി. പൊന്നാനി കൃഷി ഭവൻ സൗജന്യമായി നൽകിയ പച്ചക്കറി വിത്തുകളാണ് വീടുകളിലും സ്‌കൂളിലും അടുക്കത്തോട്ടം ഒരുക്കുന്നതിന് ഉപയോഗിക്കുന്നത്.വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകളുടെ വിതരണവും സ്‌കൂളിലെ അടുക്കളത്തോട്ടത്തിൽ  വിത്ത് വിതക്കലും വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രഥമാധ്യാപിക വി.ജെ. ജെസ്സി, പി.ടി.എ. കമ്മിറ്റി അംഗങ്ങളായ റസിയ, വി.എം. മെഹ്ബൂബ്, ഹൈറു, നസ്രത്ത്‌, ഫാത്തിമ,അധ്യാപകരായ നുസ്രത്ത് ബീഗം, സിനി ജോൺസ്, മഞ്ജുമോൾ, കാവ്യ, റംസി തുടങ്ങിയവർ തൈകൾ നടീലിനും വിത്ത് വിതക്കലിനും നേതൃത്വം നൽകി.

Post a Comment

0Comments

Post a Comment (0)