പട്ടിത്തറയിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുറ്റിപ്പുറം സ്വദേശി മരിച്ചു

CKMNEWS
0

 പട്ടിത്തറയിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുറ്റിപ്പുറം സ്വദേശി മരിച്ചു


എടപ്പാള്‍:പട്ടിത്തറയിൽ നടന്ന കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ കുറ്റിപ്പുറം സ്വദേശി മരിച്ചു.കുറ്റിപ്പുറം മുല്ലൂർക്കടവ് സ്വദേശി പള്ളിയാലിൽ അഷറഫ് ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ ആയിരുന്നു അപകടം.തൃത്താല ഭാഗത്ത് നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.അഷറഫും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്.ഇടിയുടെ ആഘാതത്തിൽ കാറോടിച്ചിരുന്ന അഷറഫിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി കുറ്റിപ്പുറം കാങ്കപ്പുഴ ജുമാ മസ്ജിദിൽ ഖബറടക്കി

Post a Comment

0Comments

Post a Comment (0)