ചാലിശേരിയിൽ പ്രസിദ്ധമായ എട്ടുനോമ്പ് റാസ ഇന്ന് രാത്രി 7.30 ന് നടക്കും

CKMNEWS
0

 ചാലിശേരിയിൽ പ്രസിദ്ധമായ എട്ടുനോമ്പ് റാസ ഇന്ന് രാത്രി 7.30 ന്  നടക്കും


ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടുനുബന്ധിച്ച് നടക്കുന്ന പ്രസിദ്ധമായ എട്ടു നോമ്പ് റാസ ശനിയാഴ്ച  നടക്കും.


ശനിയാഴ്ച വൈകിട്ട്  6.30 ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേ നിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും 


തുടർന്ന് 7.30 ന്  മലങ്കരയിലെ പ്രസിദ്ധവും ഭക്തിനിർഭരവുമായ എട്ടുനോമ്പ് റാസ  ആരംഭിച്ച് അങ്ങാടി ചുറ്റി പള്ളിയിലെത്തും.  തുടർന്ന് വിശുദ്ധ ദൈവമാതാവിന്റെ വിശുദ്ധ സൂനോറോ വണക്കവും , അത്താഴ സദ്യയും ഉണ്ടാകും


വെള്ളിയാഴ്ച രാത്രിയിൽ നടന്ന എട്ടു നോമ്പ്  സുവിശേഷയോഗത്തിൻ്റെ സമാപനത്തിൽ  ചാലിശേരി സെൻ്റ് ലൂക്ക്സ് സി.എസ്.ഐ പള്ളി വികാരി ഫാ. കെ.സി ജോൺ ആമുഖ സന്ദേശം നൽകി

ഫാ.എൻ.കെ. ജെക്കബ് കോർ - എപ്പിസ്കോപ്പ പ്രാർത്ഥന നടത്തി തുടർന്ന്

ഫാദർ ഏലിയാസ് അരീക്കൽ വചന സന്ദേശം നൽകി 


സെപ്റ്റംബർ ഒന്ന്  മുതൽ ആറാം തീയതി വരെ നടന്ന എട്ടുനോമ്പു സുവിശേഷ യോഗങ്ങളിൽ  ഫാ ജേക്കബ് മഞ്ഞളി, ഫാ പൗലോസ് പാറേക്കര കോർ- എപ്പിസ്കോപ്പ , ഫാ സേവറിയോസ്  തോമസ്, ഫാ.മാത്യൂസ്   ഈരാളി , ഫാ എൽദോസ് പുളിഞ്ചോട്ടിൽ എന്നിവർ വചന സന്ദേശം നൽകി 


സമാപന യോഗത്തിൽ മർത്തമറിയം വനിതാസമാജം പ്രവർത്തകരുടേയും ,പള്ളി ക്വയർ അംഗങ്ങളുടേയും ഗാന ശൂശ്രഷയും ഉണ്ടായി.


ആഘോഷങ്ങൾക്ക് വികാരി ഫാ. ബിജുമുങ്ങാംകുന്നേൽ ,ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ പെരുന്നാൾ കമ്മിറ്റി ,ഭക്തസംഘടന ഭാരവാഹികൾ ,കുടുംബ യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകും.

Post a Comment

0Comments

Post a Comment (0)