ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോകവേ അപകടം;17കാരന് ദാരുണാന്ത്യം

CKMNEWS
0

 ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോകവേ അപകടം;17കാരന് ദാരുണാന്ത്യം


ഇടുക്കി: ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പിന് പങ്കെടുക്കാന്‍ പോകവെ ഉണ്ടായ അപകടത്തില്‍ 17 കാരന്‍ മരിച്ചു. കുളമാവില്‍ പിക്കപ്പ് വാനിനു പിന്നില്‍ ബൈക്കിടിച്ചാണ് അപകടം നടന്നത്.


നെടുംകണ്ടം ബാലഗ്രാം സ്വദേശി ഷാരൂഖ് ആണ് മരിച്ചത്. കരുണാപുരം എന്‍എസ്എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഫുട്‌ബോള്‍ സെലക്ഷന്‍ ക്യാമ്പിന് തൊടുപുഴയിലേക്ക് പോകും വഴിയായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്നത് ഷാരൂഖ് ആണ്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന 13 കാരന് പരിക്കുണ്ട്. ഷാരൂഖിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു

Post a Comment

0Comments

Post a Comment (0)