14 ദിവസം കൊണ്ട് ശക്തന്‍ പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്‌ഗോപി

CKMNEWS
0

 14 ദിവസം കൊണ്ട് ശക്തന്‍ പ്രതിമ പുനര്‍നിര്‍മിക്കണം; ഇല്ലെങ്കില്‍ വെങ്കല പ്രതിമ പണിത് നല്‍കും: സുരേഷ്‌ഗോപി


തൃശൂർ: കെ..എസ്.ആര്‍.ടി.സി ബസ്ടിച്ച് തകര്‍ന്നുവീണ ശക്തന്‍ തമ്പുരാന്റെ  പ്രതിമ 2 മാസം കൊണ്ട് പുനര്‍നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധവുമായി   സുരേഷ് ഗോപി. പ്രതിമ 14 ദിവസത്തിനകം പുനസ്ഥാപിച്ചില്ലെങ്കില്‍ ശക്തന്റെ  വെങ്കല പ്രതിമ താന്‍ പണിതു നല്‍കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സുരേഷ് ഗോപി എം.പി പറഞ്ഞു. ജൂണിലാണ് ശക്തന്‍ തമ്പുരാന്റെ പ്രതിമ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് തകര്‍ന്നു വീണത്. മാസം രണ്ടായിട്ടും പ്രതിമയുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല.പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള ചെലവ് കെ.എസ്.ആര്‍.ടി.സി വഹിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നു.

Post a Comment

0Comments

Post a Comment (0)