വഖഫ് ഭേദഗതിനിർദ്ദേശങ്ങൾ സമുദായത്തിന് സ്വീകാ ര്യമാകണം:നദ് വത്തുൽ മുജാഹിദീൻ

CKMNEWS
0




ചങ്ങരംകുളം:വഖഫ് സ്വത്തുക്കളുടെ സംരക്ഷണവും വഖഫ് സ്ഥാപനങ്ങളുടെ നടത്തിപ്പും സംബന്ധിച്ച് കേന്ദ്ര സർക്കാർ വഖഫ് നിയമത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ മുസ്ലിം സമുദായത്തിന് സ്വീകരയമായതാ കണമെന്ന് നദ് 

വത്തുൽ മുജാഹിദീൻ ചങ്ങരംകുളം മണ്ഡലം കൺവെൻഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.മുസ്ലിം കമ്മ്യൂണിറ്റി യിലെ അംഗങ്ങൾ ദൈവ പ്രീതി ഉദ്ദേശിച്ച് വഖഫ് ചെയ്ത സ്വത്തുവഹകളും അവരുടെ ആരാധനാലയങ്ങളും കൈകാര്യം ചെയ്യുന്നതിന് മറ്റു സമുദായത്തിൽ പെട്ട ആളുകൾ ഉൾപ്പെട്ട ബോഡി ഉണ്ടാകണം എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കൺവെൻഷൻ ചൂണ്ടിക്കട്ടി.മണ്ഡലം പ്രസിഡന്റ്‌ 

കെ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ എൻ എം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പി പി എം അഷ്‌റഫ്‌ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.കെ വി മുഹമ്മദ് മൗലവി,അഷ്‌റഫ്‌ 

ചെട്ടിപ്പടി,അബ്ദുൽ മജീദ് സുഹരി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.സംഘടനയുടെ മുഖപത്രം അൽമനാ റിന്റെ 

പ്രചാരണോദ്ഘാടനം കെ ഹസ്സൻ മാസ്റ്ററെ വരി ചേർത്തുകൊണ്ട് വി മുഹമ്മദുണ്ണി ഹാജി നിർവഹച്ചു.കുഞ്ഞിമുഹമ്മദ് പന്താവൂർ, പി ഐ മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0Comments

Post a Comment (0)