ഓഹരി വ്യാപാരത്തിന്റെ പേരിൽ പണം തട്ടിയ കേസ്‌ 'രണ്ടു പേരെ കൊല്ലം സൈബർ പോലീസ് അറസ്റ്റ് ചെയ്തു

CKMNEWS
0

 ഓഹരി വ്യാപാരത്തിന്റെ പേരിൽ പണം തട്ടിയ കേസ്‌ 'രണ്ടു പേരെ കൊല്ലം സൈബർ പോലീസ് അറസ്റ്റ് ചെയ്തു


ചങ്ങരംകുളം :ഓഹരിവ്യാപാരത്തിലൂടെ വൻ തുക ലാഭമുണ്ടാക്കി നൽ കാമെന്ന് വാഗ്ദാനംചെയ്ത് ഓൺ ലൈനിലൂടെ പണം തട്ടിയെന്ന കേസിൽ രണ്ടു പേർ പിടിയിൽ.കൊല്ലം സിറ്റി സൈബർ പോലീസാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.മലപ്പുറം ചങ്ങരംകുളം സ്വദേശി കൊട്ടിലിങ്ങല്‍ സ്വദേശി ഷംസുദ്ദീൻ,തിരൂരങ്ങാടി പിലാത്തോട്ടത്തിൽ വീട്ടിൽ ഫസലു റഹ്‌മാൻ എന്നിവരാണ് അറ സ്റ്റിലായത്. രണ്ടു വ്യത്യസ്ത കേസു കളിലാണ് ഇവർ പിടിയിലായത്. 


കൊല്ലം സ്വദേശിയായ നി ക്ഷേപകനിൽനിന്ന് 1,37,99000 രൂപയാണ് ഷംസുദ്ദീൻ ഉൾപ്പെട്ട തട്ടിപ്പുസംഘം തട്ടിയെടുത്തത്.സമാനമായ രീതിയിൽ ഓഹരി വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനംചെയ്ത് ഓച്ചിറ സ്വദേശിയിൽനിന്ന് 94,8150 രൂപയാണ് ഫസലു റഹ്‌മാൻ ഉൾപ്പെട്ട സംഘം തട്ടി യെടുത്തത്.ഓഹരിവ്യാപാരത്തിലൂടെ വലിയ ലാഭമുണ്ടാക്കി നൽകാമെന്ന് വാഗ്ദാനംചെയ്ത് ഇരകളെ വലയിലാക്കിയശേഷം വാട്‌സാപ്പ് കൂട്ടായ്മകളിൽ അംഗമാക്കും. ശേഷം പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വി വരങ്ങൾ മുതലായവ കൈക്കലാക്കി വ്യാജമായ ലാഭക്കണക്കുകൾ കാണിച്ച് വിശ്വാസം നേടിയെടുക്കും. തുടർന്ന് പ്രതികളുടെ വിവിധ അക്കൗണ്ടുകളി ലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.


ഇപ്രകാരം നിക്ഷേപിക്കുന്ന പണത്തിലൂടെ പലവിധ ത്തിൽ ട്രേഡിങ് നടത്തി ചുരുങ്ങിയ കാലയളവിൽ വലിയ ലാഭം നേടിയെടുക്കാൻ സഹാ യിക്കാമെന്ന മോഹനവാഗ്ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്. ആദ്യം ചെറിയ തുക വർധിപ്പിച്ച് തിരികെ നൽകിയാണ് വിശ്വാസം നേടിയെടുക്കുന്നത്.

Post a Comment

0Comments

Post a Comment (0)