ചാലിശ്ശേരി എൻ എസ് എസ് യൂണിറ്റ് 'ശ്രദ്ധയാകര്‍ശിച്ച് കലോത്സവ വേദിയിൽ കട ഒരുക്കി വിദ്യാര്‍ത്ഥികള്‍

CKMNEWS
0

 വയനാടിനൊപ്പം

ചാലിശ്ശേരി എൻ എസ് എസ് യൂണിറ്റ് 'ശ്രദ്ധയാകര്‍ശിച്ച് കലോത്സവ വേദിയിൽ കട ഒരുക്കി വിദ്യാര്‍ത്ഥികള്‍


ചാലിശേരി ഗവ:ഹയർസെക്കണ്ടറി സ്കൂൾ  എൻ എസ് എസ് യൂണിറ്റ് വയനാട് പുനരധിവാസത്തിന് പണം സമാഹരിക്കുന്നതിനായി ഒരുക്കിയ തട്ട്കട ഗ്രാമത്തിനും സമൂഹത്തിനും വേറിട്ട മാതൃകയായി.പ്രിൻസിപ്പാൾ ഡോ. സജീന ഷൂക്കൂർ , മറ്റു സഹ അധ്യാപകരും ചേർന്നാണ് വിദ്യാർത്ഥികൾക്ക് സമൂഹത്തിനോടുള്ള  സ്നേഹവും ,ദൗത്യബോധവും കൈമുതലാക്കാൻ സൃഷ്ടിപരമായ ആശയം ഒരുക്കിയത്.അധ്യാപകർ സംരംഭത്തിന് മികച്ച പ്രോത്സാഹനവും നൽകി.സ്കൂളിൽ രണ്ടുദിവസമായി നടന്നു വന്ന മാനവീയം 2024 കലോത്സവത്തിന്റെ ആകർഷണ കേന്ദ്രമായി ഹരിതാഭമായ എൻ എസ് എസ് ഒരുക്കിയ തട്ട് കട.കടയിൽ ഉപ്പിലിട്ട പൈനാപ്പിൾ,ക്യാരറ്റ്, നെല്ലിക്ക, തുടങ്ങിയ നാവിൽ വെള്ളം വരുന്ന വിഭവങ്ങൾ ,മധുരപലഹാരങ്ങൾ ,കടല മിഠായി തുടങ്ങിയവ   വിൽപന നടത്തി വിറ്റ് കിട്ടുന്ന പണം വയനാടിന്റെ പുനരധിവാസത്തിനായി ഉപയോഗിക്കുമെന്ന് പ്രോഗ്രാം ഓഫീസർ  സുധീഷ് പുത്തൻപുരയിൽ പറഞ്ഞു.കലോൽസവം കാണുവാൻ എത്തിയ രക്ഷിതാക്കൾ,കുട്ടികള്‍,നാട്ടുകാർ എന്നിവരുടെ പങ്കാളിത്തം കടയുടെ ശ്രദ്ധയാകർഷിച്ചു.കടയിലെ തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും എൻഎസ്എസ് വോളണ്ടിയർമാർ ബുദ്ധിമുട്ടി. കടയിൽ നിന്ന് മികച്ച  വരുമാനം ലഭിച്ചതായി  വോളണ്ടിയർ ലീഡർമാരായ ഹിസാം,ജംഷീദ്, നന്ദന എന്നിവർ അറിയിച്ചു.

Post a Comment

0Comments

Post a Comment (0)