ഇന്റർ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പ് :പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി

CKMNEWS
0

 



ചങ്ങരംകുളം:ആലത്തിയൂർ ചെസ്സ് അക്കാദമിക്ക് കീഴിൽ  കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാരായി. 

അണ്ടർ 19 വിഭാഗത്തിൽ ഫാത്തിമ സുനൈന ഒന്നാം സ്ഥാനവും  സൽവ മഹ്റിൻ കെ പി രണ്ടാം സ്ഥാനവും അണ്ടർ 14 വിഭാഗത്തിൽ മിൻഹാ ടി വി മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളും അഞ്ചു റൗണ്ടുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച് കൂടുതൽ പോയിന്റുകൾ നേടി ഇർശാദ് സ്കൂളിന്റെ യശസ്സുയർത്തി.ഇർശാദ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ  കാശ് അവാർഡിന് അർഹരായി.അഞ്ഞൂറിൽ പരം വിദ്യാർഥികൾ പങ്കെടുത്ത ചെസ്സ് ടൂർണമെന്റിൽ തിരൂർ ഫാത്തിമ മാതാ ഹയർ സെക്കന്ററി ഓവറോൾ രണ്ടാം സ്ഥാനവും ബെഞ്ച്മാർക്ക്‌ ഇന്റർനാഷണൽ സ്കൂൾ തിരൂർ ഓവറോൾ മൂന്നാം സ്ഥാനവും നേടി.

Post a Comment

0Comments

Post a Comment (0)