എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് :കലാ കിരീടം കാലടിക്ക്

CKMNEWS
0

 എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് :കലാ കിരീടം കാലടിക്ക്


എടപ്പാൾ : രണ്ട് ദിവസമായി പുള്ളുവൻപടിയിൽ നടന്ന 31 മത് എഡിഷൻ എസ് എസ്  എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ്   സമാപിച്ചു. കാലടി സെക്ടർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.നന്നംമുക്ക്, വട്ടംകുളം സെക്ടറുകൾ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങൾ നേടി.സമാപന സംഗമം ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക് ഉദ്ഘാടനം ചെയ്തു. എസ്. എസ്. എഫ് മലപ്പുറം വെസ്റ്റ്  ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹഫീള് അഹ്‌സനി ആറ്റുപ്പുറം അനുമോദന പ്രഭാഷണം നടത്തി.ജംശീർ വട്ടംകുളം കലാ പ്രതിഭയും അജ്മൽ തവനൂർ സർഗ്ഗ പ്രതിഭയുമായി തെരഞ്ഞെടുക്കപ്പെട്ടു.വി വി അബ്ദുൽ റസാഖ് ഫൈസി മാണൂർ, ഹസൻ അഹ്സനി കാലടി,നജീബ് അഹ്സനി മാണൂർ, അബൂബക്കർ മാസ്റ്റർ വള്ളിക്കുന്ന്, ഹബീബ് അഹ്സനി കാലടി,മുഹമ്മദ് റഫീഖ് അഹ്സനി കാലടി ,സ്വാദിഖ് പുള്ളുവൻപ്പടി, അബ്ദുറഹീം തണ്ടിലം, റഫീഖ് ശാമിൽ ഇർഫാനി, ഉമറുൽ ഫാറൂഖ് സഖാഫി എന്നിവർ  പ്രസംഗിച്ചു.എടപ്പാൾ, ആലംങ്കോട്,നന്നംമുക്ക്, കാലടി,വട്ടംകുളം,തവനൂർ എന്നീ ആറ് സെക്ടറുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ രണ്ട് ദിവസമായി നടന്ന  കലാ സാഹിത്യ മത്സരങ്ങളിൽ മാറ്റുരച്ചു. 2025 ൽ നടക്കുന്ന 32 മത് എഡിഷൻ എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് ആലങ്കോട് സെക്ടർ ആതിഥേയരാവും.

Post a Comment

0Comments

Post a Comment (0)