രാഷ്ട്രീയ വിശദീകരണ യോഗവും,പ്രസിഡന്റ് വിജേഷ് കുട്ടന് സ്വീകരണവും നൽകി

CKMNEWS
0

 രാഷ്ട്രീയ വിശദീകരണ യോഗവും,പ്രസിഡന്റ് വിജേഷ് കുട്ടന് സ്വീകരണവും നൽകി


ചാലിശ്ശേരി:യുഡിഎഫ് ചാലിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴക്കെ പട്ടിശ്ശേരിയിൽ രാഷ്ട്രീയ വിശദീകരണ യോഗവും,ചാലിശ്ശേരി പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വിജേഷ് കുട്ടന് സ്വീകരണവും നൽകി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വി.ഉമ്മർമൗലവിയുടെ അധ്യക്ഷതയിൽ കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ.യു.എം.എൽ.ജില്ലാ ട്രഷറർ പി.ഇ.എ.സലാം മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ,യു.ഡി.എഫ്.തൃത്താല നിയോജകമണ്ഡലം ചെയർമാൻ ടി.കെ.സുനിൽകുമാർ,മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡന്റ് പി.ഐ.യൂസഫ്,കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റുമാരായ പി.സി.ഗംഗാധരൻ,എ.എം.ഷെഫീഖ്,ബ്ലോക്ക് സെക്രട്ടറിമാരായ ഗോപിനാഥ് പാലഞ്ചേരി,കെ.എം.ചന്ദ്രശേഖരൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രദീപ്‌ ചെറുവശ്ശേരി,ജനറൽ സെക്രട്ടറി ഹാഷിം അച്ചാരത്ത്,മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സലീം ചാലിശ്ശേരി,റസാഖ് പുളിയാഞ്ഞലിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,ഷഹന അലി,ഫാത്തിമത് സിൽജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)