സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ഓട്ടോറിക്ഷയും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

CKMNEWS
0

 സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ഓട്ടോറിക്ഷയും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് ഓട്ടോറിക്ഷയും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച രാത്രി 11 മണിയോടെ ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിക്ക് മുന്നിലാണ് അപകടം.വാഹനത്തിലെ ഡ്രൈവര്‍മാരായ കോലളമ്പ് സ്വദേശി 68 വയസുള്ള കാലിദ്,എടപ്പാള്‍ മൂതൂര്‍ സ്വദേശി 34 വയസുള്ള ഷബീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു

Post a Comment

0Comments

Post a Comment (0)