കാഞ്ഞിരമുക്ക് ബിയ്യം പാർക്ക്:പാർക്കിലെ ഉപകരണങ്ങൾ നശിക്കുന്നതായി പരാതി

CKMNEWS
0

 കാഞ്ഞിരമുക്ക് ബിയ്യം പാർക്ക്:പാർക്കിലെ ഉപകരണങ്ങൾ നശിക്കുന്നതായി പരാതി


മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ ഏക ഉല്ലാസ പാർക്കായ ബിയ്യം പാർക്കിലെ കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ റൈഡുകളും ഉപകരണങ്ങളും ഉപയോഗിക്കാൻ പറ്റാത്ത രൂപത്തിൽ തുരുമ്പെടുത്ത് നശിച്ച് കൊണ്ടിരിക്കുന്നതായി പരാതി.അപകടകരമായ രീതിയിൽ തുരുമ്പെടുത്ത ഉപകരണങ്ങൾ പാർക്ക് സന്ദർശിക്കുന്ന കുട്ടികൾ അടക്കമുള്ളവർക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.വർഷങ്ങളായി ഉപയോഗക്ഷമമില്ലാതായിട്ടും അധികൃതർ സമയബന്ധിതമായി ഇടപെടാൻ തയ്യാറാക്കുന്നില്ലന്നാണ് നാട്ടുകാരുടെ പ്രതികരണം.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ കീഴിലുള്ള ഈ പാർക്കിനോട് ഒരു ചിറ്റമ്മ നയമാണ് ടൂറിസം വകുപ്പ് സ്വീകരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.രണ്ട് സ്ഥിരം ജീവനക്കാരടക്കം നാല് പേരാണ് ഈ പാർക്കില്‍ ജീവനക്കാരായി ഉള്ളത്.രണ്ട് സെക്യൂരിറ്റികളും ക്ളീനിങ് സ്റ്റാഫുകളും ഉള്ള പാർക്ക് വേണ്ട രീതിയിൽ പരിപാലിക്കുന്നില്ലന്നാണ് ആരോപണം.മാറഞ്ചേരി പൗരാവാകാശ സംരക്ഷണ സമിതി പ്രവർത്തകർ പാർക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ബിയ്യം പാർക്കിൻ്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിക്കും ജില്ലാ ടൂറിസ്റ്റ് പ്രമോഷൻ കൗൺസിലിനും പരാതി നൽകിയിട്ടുണ്ട്.ബിയ്യം പാർക്കിൻ്റെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് ഡി. ടി. പി.സി അധികൃതർ പൗരാവകാശ സംരക്ഷണ സമിതി പ്രവർത്തകരെ അറിയിച്ചു.മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി പ്രസിഡൻ്റ് അഡ്വ. എം.എ.എം. റഫീഖ്, ജനറൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ്, ട്രഷററർ എം.ടി. നജീബ് എക്സി. അംഗങ്ങളായ എൻ.കെ. റഹീം,മുഹമ്മദുണ്ണി , അഷ്റഫ് പൂച്ചാമം,ആരിഫ്,അഷ്റഫ് പാർസി തുടങ്ങിയവരുടെ നേതൃത്തിലുള്ള സംഘമാണ് ബിയ്യം പാർക്ക് സന്ദർശിച്ചത്

Post a Comment

0Comments

Post a Comment (0)