യൂത്ത് കെയർ വളണ്ടിയേഴ്സിനുള ജേഴ്സി കൈമാറി

CKMNEWS
0



മലപ്പുറം: വയനാട് ദുരന്ത മേഖലയിൽ പ്രവർത്തിക്കുന്ന യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പ്രവർത്തകർക്കുള്ള ഖത്തർ ഇൻകസ് യൂത്ത് വിങ്ങ് മലപ്പുറം ജില്ലാ കമ്മിറ്റി സ്പോൺസർ ചെയ്ത ടീഷർട്ടുകൾ മലപ്പുറം ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വിഎസ് ജോയിക്ക് കൈമാറി.ജില്ലാ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഹാരിസ് മൂദൂർ മുഖേന ആവശ്യമായ ജേഴ്സികൾ എത്തിച്ചു നൽകി.ഖത്തർ ഇൻകസ് യൂത്ത് വിങ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീൻ കെവി ,ജനറൽ സെക്രട്ടറി സിജോമോൻ ,ഖത്തർ ഇൻകസ് മലപ്പുറം ജില്ല ട്രഷറർ അഷറഫ് വകയിൽ,സെക്രട്ടറിമാരായ ഷംസീർ കാളാചാൽ,റിയാസ് വാഴക്കാട്,സുബൈർ കട്ടുപ്പാറ,ചുങ്കത്തറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി ഹാരിസ് ബാബു,അൻസാർ നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0Comments

Post a Comment (0)