കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു

CKMNEWS
0

 കെ.പി.എസ്.ടി.എ സ്വദേശ് മെഗാ ക്വിസ് സംഘടിപ്പിച്ചു


എടപ്പാൾ:വിദ്യാർത്ഥികളിൽ ദേശീയോദ്ഗ്രഥന ചിന്ത വളർത്തുവാൻ ലക്ഷ്യമിട്ട് കെ.പി.എസ്.ടി.എ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന സ്വദേശ് മെഗാ ക്വിസിന്റെ എടപ്പാൾ ഉപജില്ലാതല മത്സരം എടപ്പാൾ ബി ആർ സി സ്കൂളിൽ നടന്നു.എൽ. പി യു.പി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 80 ഓളം വിദ്യാലയങ്ങളിൽ നിന്നുള്ള 250 വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ പി വിഭാഗത്തിൽ ചിയ്യാനൂര്‍ എ.എം. എൽ. പി സ്കൂളിലെ ആദിത്യ ഗോവിന്ദ് വി.എച്ച്, യു. പി വിഭാഗത്തിൽ എസ്. എസ്.എം.യു.പി.സ്കൂളിലെ കൃഷ്ണ സജേഷ്,ഹൈസ്കൂൾ വിഭാഗത്തിൽ പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെകന്റെറി സ്കൂളിലെ ദുർഗ വി,ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.എച്ച്. എസ്. എസ് എപ്പാളിലെ പ്രണവ് എ.വി എന്നിവർ ഒന്നാം സ്ഥാനം നേടി.സമാപന സമ്മേളനം  കെ.പി.സി.സി മെമ്പർ അഡ്വക്കറ്റ് എ എം രോഹിത്ത് ഉദ്ഘാടനം ചെയ്തു. കെ പി എസ് ടി എ എടപ്പാൾ ഉപജില്ലാ പ്രസിഡണ്ട് കെ എം അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. സി വി സന്ധ്യ, സി എസ് മനോജ്, രഞ്ജിത്ത് അടാട്ട്, ബിജു പി സൈമൺ, കെ പ്രമോദ്, ഇ ടി സിന്ധു, പി. മുഹമ്മദ് ജലീൽ, എസ് അശ്വതി എന്നിവർ സംസാരിച്ചു.

Post a Comment

0Comments

Post a Comment (0)