തൃശ്ശൂരില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ ഫുട്ബോള്‍ വയറ്റില്‍ ഇടിച്ചു പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബികോം വിദ്യാർത്ഥി മരിച്ചു

CKMNEWS
0

 തൃശ്ശൂരില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ ഫുട്ബോള്‍ വയറ്റില്‍ ഇടിച്ചു

പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ  ബികോം വിദ്യാർത്ഥി മരിച്ചു


തൃശ്ശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കുമ്പോഴായിരുന്നു പരുക്കേറ്റത്. പന്ത് ശക്തമായി വയറിൽ ഇടിക്കുകയായിരുന്നു. സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി മാധവ് ആണ് മരിച്ചത്.


ഫുട്ബോൾ കളിക്കുന്നതനിടെ പന്ത് വയറിൽ ഇടിച്ചിരുന്നു. പരുക്കേറ്റ മാധവിനെ തൊട്ടടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലിരിക്കേ രാത്രിയോടെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് നടക്കുന്നത്

Post a Comment

0Comments

Post a Comment (0)