ആരാധനാലയങ്ങൾ അഭയ കേന്ദ്രങ്ങളാവണം:സയ്യിദ് ഖലീലുൽ ബുഖാരി

CKMNEWS
0

 



ചങ്ങരംകുളം :പ്രാർത്ഥനക്കു മാത്രമല്ല; ജനങ്ങളുടെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരവും സമാധാനവും നൽകാൻ ആരാധനാലയങ്ങൾക്ക് സാധ്യമാവണമെന്നും പൂർവിക മഹാരഥന്മാർക്കു പിൻഗാമികൾ വളർന്നു വരുന്നതിന് വിദ്യാഭ്യാസ കേന്ദ്രങ്ങൾ വഴിയൊരുക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലിലുൽ ബുഖാരി അഭിപ്രായപ്പെട്ടു.പന്താവൂർ ഇർശാദ് കാമ്പസിൽ ജുമാമസ്ജിദിൻ്റെ നവീകരണ ശിലാസ്ഥാപനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡണ്ട് കെ. സിദ്ദീഖ് മൗലവി അധ്യക്ഷത വഹിച്ചു.സയ്യിദ് എസ് ഐ കെ തങ്ങൾ ,വി വി അബ്ദുറസാഖ് ഫൈസി , എം ഹൈദർ മുസ്‌ലിയാർ , ഹാജി കെ എം മുഹമ്മദ് ഖാസിം കോയ , എം പി കുഞ്ഞി ബാപ്പു ഹാജി , റിട്ട. തഹസിൽദാർ പി പി മുഹമ്മദ് കുട്ടി ഹാജി ,വാരിയത്ത് മുഹമ്മദലി ,വി പി ശംസുദ്ദീൻ ഹാജി , ഹസൻ നെല്ലിശ്ശേരി, അബ്ദുൽ ബാരി സിദ്ദീഖി , ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി ,ഫസലുറഹ്മാൻ നെയ്തല്ലൂർ,അലി സുഹ്‌രി (ഒമാൻ )അലി ബിയ്യം(കുവൈത്ത് )സുബൈർ സുലൈമാൻ (അബുദാബി)പ്രസംഗിച്ചു.

Post a Comment

0Comments

Post a Comment (0)