നിരവധി ക്രീമിനല്‍ കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു അറസ്റ്റിലായത് ചങ്ങരംകുളത്തെ കൊലപാതക കേസ്സിലെ പ്രതി

CKMNEWS
0

 നിരവധി ക്രീമിനല്‍ കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

അറസ്റ്റിലായത് ചങ്ങരംകുളത്തെ കൊലപാതക കേസ്സിലെ പ്രതി


ചങ്ങരംകുളം:കൊലകേസ് പ്രതി കൂടിയായ കുപ്രസിദ്ധ ഗുണ്ട മുഹമ്മദ് ഷഫീഖിനെതിരെ കാപ്പ നിയമം ചുമത്തി   അറസ്റ്റ് ചെയ്തു.ചങ്ങരംകുളം ആലംങ്കോട് കോലിക്കര സ്വദേശി ഇല്ലിക്കൽ വീട്ടിൽ മുഹമ്മദാലി മകൻ 23 വയസുള്ള മുഹമ്മദ് ഷഫീഖ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.മലപ്പുറം ജില്ലാ പോലിസ് മേധാവി ശശിധരൻ ഐപിഎസ് ന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദ് ഐഎഎസ് ആണ് പ്രതിക്കെതിരെ കാപ്പ ചുമത്തി ഉത്തരവിറക്കിയത്.അവസാനമായി എറണാകുളത്ത് മയക്കുമരുന്ന് കേസ്സിൽ പിടിയിലായ ഷെഫീക്ക് ഈ മാസമാണ് ജയിലിൽ നിന്നും ഇറങ്ങിയത്.കൊലപാതകം ലഹരി കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് മുഹമ്മദ് ഷഫീഖ്. 2021 വർഷത്തിൽ ചങ്ങരം കുളത്ത് വെച്ച് യുവാവിനെ കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ ഷഫീഖ് ജാമ്യത്തിൽ കഴിഞ്ഞുവരവെയാണ് ലഹരി കടത്ത് കേസ്സുകളിൽ പ്രതിയാകുന്നത്.കാപ്പ - 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഷഫീഖിനെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കി. 6 മാസത്തേക്കാണ്  തടവ്.തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിര്‍ദേശപ്രകാരം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷൈൻ.എസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്,കപിൽദേവ്,സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത്,സുമേഷ് എന്നിവർ അടങ്ങിയ സംഘമാണ് വയനാട്ടില്‍ താമസിച്ച് വന്ന പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കിയത്


Post a Comment

0Comments

Post a Comment (0)