മോഹന്‍ലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കും ജാമ്യം ലഭിച്ച ശേഷം പ്രതികരിച്ച് അജു അലക്‌സ്

CKMNEWS
0

 മോഹന്‍ലാലിനെതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കും

ജാമ്യം ലഭിച്ച ശേഷം പ്രതികരിച്ച് അജു അലക്‌സ്


മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചത് ശരിയായില്ലെന്ന അഭിപ്രായത്തില്‍ ഉറച്ചു നിന്ന് യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്. മോഹന്‍ലാലിനെതിരെ അധിക്ഷേപം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അജു അലക്‌സിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. തിരുവല്ല പൊലീസ് ആണ് അജുവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.


താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ദിഖിന്റെ പരാതിയിലാണ് മോഹന്‍ലാലിനെ അപമാനിച്ചതിന് അജുവിനെതിരെ കേസ് എടുത്തത്. ജാമ്യം ലഭിച്ചതിന് ശേഷം നല്‍കിയ പ്രതികരണത്തിലാണ് മോഹന്‍ലാലിനെതിരെയുള്ള ആരോപണങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി അജു അലക്‌സ് പറഞ്ഞത്.


”അഭിപ്രായങ്ങള്‍ ഇനിയും തുറന്നു പറയും. മോഹന്‍ലാല്‍ വയനാട് പോയത് ശരിയായില്ല. ദുരന്തമുഖത്ത് പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് വേണ്ടത്. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു. മോഹന്‍ലാലിന് എതിരെ സൈന്യത്തിന് തന്നെ പരാതി കൊടുക്കും” എന്നാണ് അജു അലക്‌സ് പറയുന്നത്.


ചെകുത്താന്‍ പേജുകളിലടക്കം അഭിപ്രായങ്ങള്‍ ഇനിയും തുറന്നുപറയും. മോഹന്‍ലാലിനെതിരെയുള്ള വീഡിയോ റിമൂവ് ചെയ്തത് പൊലീസ് പറഞ്ഞതു കൊണ്ടാണെന്നും അജു അലക്‌സ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അതേസമയം, ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമായിരുന്നു അജു അലക്‌സിന് എതിരെ കേസ് എടുത്തത്.


മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശം എന്നായിരുന്നു തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറഞ്ഞത്.നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.

Post a Comment

0Comments

Post a Comment (0)