വീണ്ടും തീവ്രമഴയ്ക്ക് സാധ്യത;മലയോരമേഖലയില്‍ മഴ കനക്കും ഇന്ന് മുതല്‍,മലപ്പുറം അടക്കം വിവിധ ജില്ലയില്‍ അലര്‍ട്ട്

CKMNEWS
0

 വീണ്ടും തീവ്രമഴയ്ക്ക് സാധ്യത;മലയോരമേഖലയില്‍ മഴ കനക്കും

ഇന്ന് മുതല്‍,മലപ്പുറം അടക്കം വിവിധ ജില്ലയില്‍ അലര്‍ട്ട്

തിരുവനന്തപുരം:കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മലയോരങ്ങളിലാവും മഴ കൂടുതൽ ശക്തമാകുക. തീവ്രമഴ പ്രതീക്ഷിക്കുന്ന ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും കനത്തമഴയ്ക്ക് സാധ്യതയുള്ള ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകി. വയനാട് ജില്ലയിൽ മഞ്ഞ മുന്നറിയിപ്പാണ്.

ഉത്തർപ്രദേശിനു മുകളിൽ ചക്രവാതച്ചുഴിയും കർണാടകത്തിന്റെ തെക്കുമുതൽ കന്യാകുമാരിവരെ നീളുന്ന ന്യൂനമർദപ്പാത്തിയും നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിൽ ചക്രവാതച്ചുഴിയുണ്ടാകാനും സാധ്യതയുണ്ട്.

കേരളത്തിന്റെ തെക്കൻ തീരത്തും ലക്ഷദ്വീപിലും 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ട്. ഇവിടങ്ങളിൽ 14 വരെ മീൻപിടിത്തം പാടില്ല.

ഓറഞ്ച് മുന്നറിയിപ്പ്

ഞായറാഴ്ച-പാലക്കാട്, മലപ്പുറം

തിങ്കളാഴ്ച- പത്തനംതിട്ട, ഇടുക്കി

ചൊവ്വാഴ്ച- പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം.

മഞ്ഞ മുന്നറിയിപ്പ്

ഞായറാഴ്ച: ഇടുക്കി, കോഴിക്കോട്, വയനാട്.

തിങ്കളാഴ്ച: കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട്.

ചൊവ്വാഴ്ച: തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്.

ബുധനാഴ്ച:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

Post a Comment

0Comments

Post a Comment (0)