കോക്കൂരില്‍ വീട്ടുമുറ്റത്തെ ഉപയോഗ്യശൂന്യമായ കിണറ്റില്‍ മാലിന്യം തള്ളിയതായി പരാതി

CKMNEWS
0

 


ചങ്ങരംകുളം:കോക്കൂരില്‍ വീട്ടുമുറ്റത്തെ ഉപയോഗ്യശൂന്യമായ കിണറ്റില്‍ മാലിന്യം തള്ളിയതായി പരാതി.കോക്കൂര്‍ മഠത്തുംപുറത്ത് എരാളത്ത് വളപ്പില്‍ ശോഭനയുടെ വീട്ടുമുറ്റത്തെ ഉപയോഗമില്ലാത്ത കിണറ്റിലാണ് സാമൂഹ്യവിരുദ്ധര്‍ ചാക്കില്‍ കെട്ടിയ മാലിന്യം തള്ളിയത്.വീട്ടില്‍ ഒറ്റക്ക് താമസിച്ച് വന്നിരുന്ന ശോഭന ഏതാനും ദിവസമായി മകളുടെ വീട്ടിലായിരുന്നു.കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കിണറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം നിക്ഷേപിച്ചത് കാണുന്നത്.സംഭവത്തില്‍ ശോഭന ആലംകോട് പഞ്ചായത്തിന് പരാതി നല്‍കിയിട്ടുണ്ട്

Post a Comment

0Comments

Post a Comment (0)