രാഷ്ട്രപതിയിൽ നിന്ന് അവാർഡ് വാങ്ങിയ എ വി ഹുസ്നയെ അനുമോദിച്ചു

CKMNEWS
0

 രാഷ്ട്രപതിയിൽ നിന്ന് അവാർഡ്  വാങ്ങിയ എ വി ഹുസ്നയെ അനുമോദിച്ചു


ചങ്ങരംകുളം :രാഷ്ട്രപതിയിൽ നിന്ന് പഠന പാഠ്യേതര വിഷയങ്ങളിലെ മികച്ച പ്രകടനത്തിന് കനക് ബെഞ്ചമിൻ  അവാർഡ് ഏറ്റുവാങ്ങിയ പള്ളിക്കര സ്വദേശിയും ഒഡീഷ്യ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥിനിയുമായ 

എ വി ഹുസ്നക്ക് മുജാഹിദ് സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.പള്ളിക്കരയിൽ നടന്ന ചടങ്ങിൽ കെ എൻ എം മണ്ഡലം പ്രസിഡണ്ട് കെ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ എൻ എം മണ്ഡലം കമ്മിറ്റിക്ക്  വേണ്ടി സംസ്ഥാന കമ്മിറ്റി അംഗം 

പി പി എം.അഷ്റഫ്,എം ജി എം ന് വേണ്ടി സംസ്ഥാന പ്രസിഡണ്ട് സുഹ്‌റ മമ്പാട്,പള്ളിക്കര ശാഖ കമ്മിറ്റിക്ക് വേണ്ടി കുഞ്ഞിമുഹമ്മദ് പന്താവൂർ എന്നിവർ ഹുസ്നക് ഉപഹാരങ്ങൾ സമർപ്പിച്ചു.സുഹറ ടീച്ചർ ചാലിശ്ശേരി,കെ വി മുഹമ്മദ്‌ മൗലവി,അയിഷാ ഹസ്സൻ,പി ഐ ഫസീല ടീച്ചർ,ഒ പി സുബൈദ ടീച്ചർ,ഹുസ്നയുടെ പിതാവ് എ വി ഹമീദ് ഫാറൂക്കി 

 സൈനു നെച്ചിക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0Comments

Post a Comment (0)