കാരുണ്യമില്ലാത്തവൻ ശാന്തകുമാരിയുടെ കാരുണ്യ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു. ഉപജീവനമാർഗത്തിന് 'ടിക്കറ്റുകൾ സമ്മാനിച്ച് ഷെയർ ആൻഡ് കെയർ.

CKMNEWS
0

 കാരുണ്യമില്ലാത്തവൻ ശാന്തകുമാരിയുടെ കാരുണ്യ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തു.

ഉപജീവനമാർഗത്തിന് 'ടിക്കറ്റുകൾ സമ്മാനിച്ച് ഷെയർ ആൻഡ് കെയർ.


കുന്നംകുളം : കാരുണ്യമില്ലാത്തവൻ നഗരസഭാ ഓഫീസിനോട് ചേർന്നുള്ള റോഡിൽ ഉപജീവനമാർഗനത്തിനായി ലോട്ടറി ടിക്കറ്റ് കച്ചവടം നടത്തുന്ന വയോധികയായ കിഴക്കൂട്ടയിൽ ശാന്തകുമാരിയുടെ കയ്യിൽ നിന്ന് വില്പനക്കായി കരുതിയിരുന്ന കേരള സർക്കാരിൻ്റെ കാരുണ്യ ടിക്കറ്റുകൾ തട്ടിയെടുത്തു. ഇന്ന് രാവിലെ ലോട്ടറി വാങ്ങാൻ എന്ന വ്യാജേനെ ശാന്തകുമാരിയെ സമീപിച്ച ആൾ വിൽപ്പനക്കായി വച്ചിരുന്ന ടിക്കറ്റുകൾ നമ്പറുകൾ നോക്കാനെന്നു പറഞ്ഞു വാങ്ങുകയും പിന്നീട് തിരിച്ചു നൽകുമ്പോൾ കഴിഞ്ഞ ദിവസം നറുക്കെടുപ്പ് കഴിഞ്ഞ ടിക്കറ്റുകളാണ് തിരിച്ചു നൽകിയത്. പിന്നീട് ടിക്കറ്റ് വാങ്ങാൻ വന്നവർ പറഞ്ഞപ്പോഴാണ് ശാന്തകുമാരിക്ക് തട്ടിപ്പ് മനസ്സിലായത്. ഇന്ന് നറുക്കെടുക്കാനിരുന്ന 40 രൂപ വിലയുള്ള 51 കാരുണ്യ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. അപ്പോൾ തന്നെ ശാന്തകുമാരി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി പറയുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് അന്നതെ ഉപ ജീവനമാർഗനത്തിനായി ലോട്ടറി കച്ചവടം നടത്തുന്ന വയോധികയുടെ ലോട്ടറി ടിക്കറ്റുകൾ മുഴുവനും നഷ്ടപ്പെട്ടതിന്റെ സങ്കടം  പോലീസ് സ്റ്റേഷനിൽ പങ്കുവെച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഇന്ന് വിൽപ്പനയ്ക്കായുള്ള 60 കാരുണ്യ ടിക്കറ്റുകൾ സമ്മാനിച്ചു. കുന്നംകുളം എസ്.എച്ച്.ഒ യു .കെ ഷാജഹാൻ ടിക്കറ്റുകൾ കൈമാറി. നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ, സെക്രട്ടറി ഷെമീർ ഇഞ്ചിക്കാലയിൽ , ജിനാഷ് തെക്കേകര, ഡേജോ ചിരൻ, പി. സതീഷ് കുമാർ, കെ.എസ് സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

0Comments

Post a Comment (0)