വയനാട് ദുരന്തം:ചാലിശേരി മാർവ്വൽ ക്ലബ്ബ് ഒരു ലക്ഷം സഹായം നൽകി

CKMNEWS
0

 വയനാട് ദുരന്തം:ചാലിശേരി മാർവ്വൽ ക്ലബ്ബ് ഒരു ലക്ഷം സഹായം നൽകി


ചാലിശ്ശേരി:വയനാട് ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാൻ ചാലിശേരി മാർവ്വൽ ആർ‌ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സഹായം നൽകി ഗ്രാമത്തിന് മാതൃകയായി.ശനിയാഴ്ച വൈകിട്ട് മെയിൻ റോഡ് സെൻ്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയ ഭരണ എക്സെസ് പാർലമെൻ്റ് കാര്യ മന്ത്രി എം.ബി.രാജേഷിന് ക്ലബ്ബ് പ്രസിഡൻ്റ് എം.എം. അഹമ്മദുണ്ണി , സെക്രട്ടറി ബിജു കടവരാത്ത് ,ട്രഷറർ സജീഷ് കളത്തിൽ എന്നിവർ ചേർന്ന്

 ഒരു ലക്ഷം രൂപയുടെ

ചെക്ക് കൈമാറി.ദുരിതത്തിൻ്റെ കടുത്ത വേദനയിലും നമ്മൾ ഒരോരുത്തരും  ദുരിതതെ മലയാളികൾ മറ്റാർക്കും സാധ്യമാകാത്ത നിലയിൽ എങ്ങനെ നേരിടടുന്നു എന്നുള്ളതാണ് 

ഒറ്റക്കെട്ടായി ഐക്യത്തോടെ മനുഷ്യരെന്ന നിലയിൽ ഒരുമിച്ച് നിന്ന് നേരിടുകയാണ് അതിന് ഉദാഹരണമാണ് മാർവ്വൽ ക്ലബ്ബിൻ്റെ സഹായമെന്നും അതിന് സംസ്ഥാന സർക്കാരിൻ്റെ നന്ദി മന്ത്രി ക്ലബ്ബിനെ അറിയിച്ചു.ഗ്രാമത്തിലെ കാൽപന്ത് കളിക്കപ്പുറം  സാമൂഹ്യ പ്രതിബദ്ധത ഉയർത്തിയാണ് ജീവകാരുണ്യ രംഗത്ത് മാർവ്വൽ ക്ലബ്ബ് മാതൃക പ്രവർത്തനം നടത്തുന്നത്.പ്രളയത്തിലും ,കോവിഡിലും ,കൂടാതെ ഗ്രാമത്തിലെ വിവിധ മേഖലകളിലും ജീവകാരുണ്യ രംഗത്ത് ഇതിനകം മികച്ച പ്രവർത്തനമാണ് ഇതിനകം നടത്തിയിട്ടുള്ളത്.ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി , 

പഞ്ചായത്തംഗം വി.എസ് ശിവാസ് , ക്ലബ് രക്ഷാധികാരികളായ ടി.കെ.സുനിൽകുമാർ ,ജോസ് വടക്കേതലക്കൽ ,ജനാർദ്ദനൻ ,ടി.കെ.മണികണ്ഠൻ ,പ്രവാസി എക്സ്ക്യൂട്ടീവ് അംഗങ്ങളായ സൽമാൻ ബാവ ,ബഷീർ തെക്കേപ്പീടികയിൽ ജ്യോതിദേവ് , നാസി , സച്ചിദേവ് ,സുബൈർ , രവിമoത്തിൽ ,വാസുദേവൻ കുന്നത്തേരി ,ബാബുരാജ്,സിദ്ധിഖ് ,ഹൈദർ തുടങ്ങി നിരവധി നാട്ടുകാരും,ഓട്ടോ-ടാക്സി ചുമട്ടു തൊഴിലാളികളും പങ്കെടുത്തു

Post a Comment

0Comments

Post a Comment (0)