മാണൂരിൽ നിന്ന് കോൺഗ്രസ്സ് പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നൽകി

CKMNEWS
0

 മാണൂരിൽ നിന്ന് കോൺഗ്രസ്സ് പാർട്ടിയിലേക്ക് കടന്നു വന്നവർക്ക് സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നൽകി 



എടപ്പാൾ : വട്ടകുളം പഞ്ചായത്തിലെ മാണൂരിൽ നിന്ന് വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജി വെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലേക്ക് കടന്ന് വന്നവർക്ക് സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നൽകി.

മാണൂരിൽ വെച്ച് സംഘടിപ്പിച്ച   സ്വീകരണ പരിപാടി യോഗം കെ പി സി സി മെമ്പർ ഇഫ്തികാറുദ്ധീൻ പി ഉദ്ഘാടനം ചെയ്തു.


ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നടത്തിയ തിരിച്ചു വരവിന് ശേഷം വലിയ പ്രതീക്ഷയോടെ കോൺഗ്രസിലേക്ക് ആളുകൾ കൂട്ടം കൂട്ടമായി കടന്ന് വരുന്നു എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു അദ്ദേഹം അഭിപ്രായപ്പെട്ടു.

 

പുതുതായി പാർട്ടിയിലേക്ക് കടന്നുവന്നവർക്ക് ഡിസിസി ജനറൽ സെക്രട്ടറി ഇ പി രാജീവ്‌ മെമ്പർഷിപ്പ് വിതരണവും സ്വീകരണവും നൽകി.

യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ടി എം മനീഷ്, വട്ടകുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ അഷറഫ് നെട്ടത്ത്, അഡ്വ രഞ്ജിത്ത് തൊറയാറ്റിൽ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ്‌ വൈശാഖ് തൃപ്രങ്ങോട്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ മനോജ്‌ വട്ടകുളം, മാനു തൈക്കാട്, മോഹനൻ പാക്കത്ത്, മുഹമ്മദാലി മാണൂർ എന്നിവർ സംബന്ധിച്ചു സംസാരിച്ചു..

ഈ മാസം അവസാനത്തോടെ മാണൂരിൽ വെച്ച് പൊതു സമ്മേളനം നടത്തുവാൻ യോഗം തീരുമാനിച്ചു.

Post a Comment

0Comments

Post a Comment (0)