കർഷക അവാർഡ് നേടിയ ജലാൽ ആമയത്തിനെ ആദരിച്ചു

CKMNEWS
0

 കർഷക അവാർഡ് നേടിയ ജലാൽ ആമയത്തിനെ ആദരിച്ചു


  

ചങ്ങരംകുളം:കർഷക അവാർഡ് നേടിയ ജലാൽ ആമയത്തിനെ ആദരിച്ചു.കരുണ ചങ്ങരംകുളം ചാരിറ്റിയുടെ മാന്തടം ഓഫിസിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ ഏറ്റവും നല്ല സമ്മിശ്ര കർഷക അവാർഡ് കരസ്ഥമാക്കിയ കരുണ ചാരിറ്റി പ്രവർത്തകനായ ജലാൽ ആമയത്തിനെ ആദരിച്ചത്.ചാരിറ്റി സെക്രട്ടറി അഷ്‌റഫ്‌ പള്ളിക്കര സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ബഷീർ ഒതളൂർ അധ്യക്ഷത വഹിച്ചു.ഹമീദ് ചിയാനൂർ ഷാൾ അണിയിച്ചു.ഷെരിഫ് മാസ്റ്റർ,ഷറഫു മാന്തടം,ഇബ്രാഹിം, ബക്കർ ആമയം,ഷാജി ചങ്ങരംകുളം,ഷാജഹാൻ,സത്താർ തുടങ്ങിയവര്‍ പങ്കെടുത്തു.സിദ്ധിഖ് നന്നംമുക്ക് നന്ദി പറഞ്ഞു.

Post a Comment

0Comments

Post a Comment (0)