വയനാടിനായി കൈകോർക്കാം: മത്സ്യ ചലഞ്ചിൽ സ്വരൂപിച്ച തുക കൈമാറി

CKMNEWS
0

 വയനാടിനായി കൈകോർക്കാം: മത്സ്യ ചലഞ്ചിൽ സ്വരൂപിച്ച തുക കൈമാറി


എടപ്പാള്‍:ഡിവൈഎഫ്ഐ യുടെ റീബിൽഡ് വയനാട് ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മത്സ്യ ചലഞ്ചിൽ സ്വരൂപിച്ച തുക സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് വി വസീഫിന് കൈമാറി.നരിപ്പറമ്പിലെ മത്സ്യ  തൊഴിലാളികളും ഡിവൈഎഫ്ഐ നരിപ്പറമ്പ് യൂണിറ്റും സംയുക്തമായാണ് മത്സ്യകച്ചവടം സംഘടിപ്പിച്ചത്.നരിപ്പറമ്പ് സെന്ററിലെ മത്സ്യ വിപണന മാർക്കറ്റിൽ 

നടത്തിയ കച്ചവടത്തിൽ ലഭിച്ച 61000രൂപയാണ് കൈമാറിയത്. 25 വീടുകൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയിലേക്കാണ് തുക നൽകിയത്.ബ്ലോക്ക് സെക്രട്ടറി സിദ്ദീഖ്, ബ്ലോക്ക് ട്രഷറർ ബിജു കുണ്ടയാർ,

സലാം തണ്ടിലം,ബ്രാഞ്ച് സെക്രട്ടറി

വി.പി മധു,റാഷിദ്,ഷാഹുൽ,വിനീത്

സമീർ,റാസിക് വാർഡ് മെമ്പർ സുരേഷ് പനക്കൽ,തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0Comments

Post a Comment (0)