കേരള നദ്‌വത്തുൽ മുജാഹിദീൻ അവാർഡ് ദാനവും അനുമോദനവും നടത്തി

CKMNEWS
0

 കേരള നദ്‌വത്തുൽ മുജാഹിദീൻ അവാർഡ് ദാനവും അനുമോദനവും നടത്തി


ചങ്ങരംകുളം:കേരള നദ്‌വത്തുൽ മുജാഹിദീൻ എറവറാംകുന്ന് ശാഖയും , സലഫി ജുമാ മസ്ജിദ് & മദ്രസ്സ കമ്മിറ്റി എവറാം കുന്ന്  സംയുക്തമായി എറവറാംകുന്ന് പ്രദേശത്തെ എസ് എസ് എൽ സി , കെ എൻ എം മദ്രസ്സാ പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം സംഘടിപ്പിച്ചു.ചടങ്ങ് ജില്ല ഡിസിസി സെക്രട്ടറി അഡ്വാ. സിദ്ധീഖ് പന്താവൂർ ഉൽഘാടനം ചെയ്തു.മഹല്ല് പ്രസിഡന്റ് അബൂബക്കർ ടി വി അധ്യക്ഷ വഹിച്ചു. പി പി അഷ്റഫ് ,ഷാനവാസ് വട്ടത്തൂർ , ഇബ്രാഹീം കുട്ടി പി , സാദിഹ് കെ ബി , സൽമാൻ അൻസാരി എന്നിവർ ആശംസകൾ നേർന്നു. കെ വി മുഹമ്മത് മൗലവി ഉൽബോധനം നടത്തി. ഫാദിഹ് കെ ബി സ്വാഗതവും മൊയ്തുണ്ണി ഇ എം നന്ദിയും പറഞ്ഞു.ചടങ്ങിൽ സംസ്ഥാനത്ത് മികച്ച കർഷക്കൂട്ടത്തിനുള്ള അവാർഡ് നേടിയ പൈതൃക കർഷകരെ അനു മോധിച്ചു.

Post a Comment

0Comments

Post a Comment (0)