നേരിട്ട് കാണുമ്പോൾ ദേശീയദുരന്തമായി പ്രഖ്യാപിക്കും വയനാട്ടിലെത്തുന്ന മോദിക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

CKMNEWS
0

 നേരിട്ട് കാണുമ്പോൾ ദേശീയദുരന്തമായി പ്രഖ്യാപിക്കും

 വയനാട്ടിലെത്തുന്ന മോദിക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി


വയനാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധി. സമൂഹ മാധ്യമമായ എക്സിലൂടെയാണ് രാഹുലിന്റെ നന്ദി. ‘‘ഭയാനകമായ ദുരന്തം നേരിട്ടറിയാൻ വയനാട് സന്ദർശിക്കുന്നതിനു നന്ദി മോദിജി. ഇതൊരു നല്ല തീരുമാനമാണ്. നാശത്തിന്റെ വ്യാപ്തി നേരിട്ട് കാണുമ്പോൾ പ്രധാനമന്ത്രി അതിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.’’ – രാഹുൽ എക്സിൽ കുറിച്ചു.

Post a Comment

0Comments

Post a Comment (0)