ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എം മുകുന്ദൻ രചിച്ച കഥാ സമാഹാരം ചർച്ച ചെയ്തു

CKMNEWS
0

 ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എം മുകുന്ദൻ രചിച്ച കഥാ സമാഹാരം ചർച്ച ചെയ്തു


ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല എം മുകുന്ദന്റെ പ്രശസ്ത കഥാസമാഹാരം ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ ചർച്ച ചെയ്തു.സോമൻ ചെമ്പ്രേത്ത് കൃതിയെ ആധാരമാക്കി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെയും സാധാരണ ജീവിതങ്ങളുടെ അസാ ധാരണ ആവിഷ്ക്കാരവുമാണ് കഥാ സമാഹാരമെന്ന് ആമുഖ ഭാഷണത്തിൽ വ്യക്തമാക്കി.ഗ്രന്ഥശാല സെക്രട്ടറി പന്താവൂർ കൃഷ്ണൻ നമ്പൂതിരി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി. കെ വി ശശീന്ദ്രൻ അഡ്വ.വി ശശികുമാർ രാജ ചന്ദ്രൻ പള്ളിക്കര കെ ഉണ്ണികൃഷ്ണൻ പി എൻ കൃഷ്ണൻ നമ്പൂതിരി എം ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു. പി വി നസീർ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

0Comments

Post a Comment (0)