കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവതി കഞ്ചാവുമായി പിടിയില്‍

CKMNEWS
0

 കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവതി കഞ്ചാവുമായി പിടിയില്‍

കരിവെള്ളൂർ (കണ്ണൂർ): ആണൂരിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് കഞ്ചാവുമായി യുവതി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരമറ്റം സ്വദേശി കെ. ശില്പ (29) ആണ് അറസ്റ്റിലായത്. 11 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശില്‍പ.ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്.


ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച്‌ ലഹരിമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന പയ്യന്നൂർ റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ വി. സുരേഷിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ യുവതി ബാംഗ്ളൂര്‍ കാസര്‍കോഡ് തുടങ്ങിയിടങ്ങളിലാണ് താമസിച്ച് വന്നത്.ഒരാഴ്ച മുമ്പാണ് ആണൂരിലെ ക്വോര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്.

Post a Comment

0Comments

Post a Comment (0)