പൊന്നാനി കിസ്സകളുമായി 'ഓർമ്മകളുടെ തൗദാരം സംഘടിപ്പിച്ചു

CKMNEWS
0

 


പൊന്നാനി:പൊന്നാനിയുടെ പഴയകാല കിസ്സകൾ പറഞ്ഞും,ഓർത്തും, അവർ ഒത്തുകൂടി.വലിയ ജുമാഅത്ത് പള്ളി കുളക്കര ഓർമ്മകൾ തിരിച്ചുപിടിക്കുന്ന സംഗമ വേദിയായി.പതിറ്റാണ്ടുകൾ പഴക്കമുള്ള ഓർമ്മകൾ പങ്കുവെച്ചും മറവിയിലേക്ക് മാഞ്ഞ കഥകൾ ഓർത്തെടുത്തു പോയ കാലത്തിലേക്ക് അവർ യാത്ര ചെയ്തു.പൊന്നാനി തൗദാരം എന്ന് പേരിട്ട ചടങ്ങ് ഡോ: പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. യു എം ഇബ്രാഹിംകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു ടിവി അബ്ദുറഹിമാൻകുട്ടി,ടി കെ ഇസ്മായിൽ, കെ വി നദീർ, ടി ഷാഹുൽഹമീദ്, കലാഭവൻ അഷ്റഫ്, മുഹമ്മദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു

Post a Comment

0Comments

Post a Comment (0)